‘സെക്‌സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി; നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നത്, അല്ലാതെ പണത്തിന് വേണ്ടിയല്ലെന്ന് ഞാന്‍ പറഞ്ഞു’; ട്രംപുമായി ബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി പ്ലേബോയി മോഡല്‍

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഒരു യുവതി കൂടി രംഗത്ത്. പ്ലേബോയി മാഗസിനിന്റെ മുൻ മോഡൽ കാരെൻ മക്ഡൗഗൽ ആണ് രംഗത്തുവന്നിരിക്കുന്നത്. ട്രംപുമായി 2006 ൽ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. മെലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചതെന്നും കാരെൻ പറയുന്നു. അതേസമയം തെറ്റായ വാര്‍ത്തയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മക്ഡൗഗലുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ട്രംപും പറഞ്ഞു. അമേരിക്കൻ മാഗസിനായ ദി ന്യൂയോർക്കർ ആണ് വാർത്ത പുറത്തുവിട്ടത്. 2006 ജൂണിലാണ് ട്രംപും മക്ഡൗഗലും ആദ്യമായി കണ്ടുമുട്ടുന്നത്.പ്ലേബോയി പാർട്ടിയിൽ‌വച്ചാണ് ട്രംപ് ആദ്യമായി തന്നെ കണ്ടതെന്ന് ഇവർ പറയുന്നു.  മക്ഡൗഗലിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച് തുടങ്ങിയ ബന്ധം 9 മാസത്തോളം നീണ്ടു നിന്നു. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 82,500 യുഎസ് ഡോളർ നൽകിയെന്നും ആരോപിക്കുന്നു. മക്ഡൗഗലിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ വിവരങ്ങള്‍ സുഹൃത്ത് ജോണ്‍ ക്രോഫോര്‍ഡ് ആണ് മാഗസിന് നല്‍കിയത്. അതില്‍ മക്ഡൗഗല്‍ പറയുന്നത് ഇങ്ങനെ:” ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരുന്നു. പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. സെക്‌സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി. ഞാന്‍ അദ്ദേഹത്തെ നോക്കി.എനിക്ക് സങ്കടം വന്നു. പണം വേണ്ടെന്നും ഞാന്‍ അത്തരത്തിലുള്ളൊരു പെണ്ണല്ലെന്നും പറഞ്ഞു. നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നത്, അല്ലാതെ പണത്തിന് വേണ്ടിയല്ലെന്ന് ഞാന്‍ പറഞ്ഞു. നീ പ്രിയപ്പെട്ടവളാണെന്ന് ട്രംപ് എന്നോട് പറഞ്ഞു. ബിവര്‍ലി ഹില്‍ ഹോട്ടലിലെ പ്രൈവറ്റ് ബംഗ്ലാവില്‍ വെച്ചായിരുന്നു തങ്ങളുടെ ആദ്യ ഡേറ്റ് എന്ന് മക്ഡൗഗല്‍ പറഞ്ഞു.

Latest
Widgets Magazine