ആധാര്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ ഗവേഷകന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹിന്: ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണനയിലിരിക്കെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതു തടയാന്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്നും ആധാര്‍ സുരക്ഷിതമാണെന്നും ആവര്‍ത്തിച്ച് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) രംഗത്തെത്തി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ആധാര്‍ ഉടമകളുടെ പേര്, 12 അക്ക യുണീക്ക് ഐഡി നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ എളുപ്പമാണെന്ന് സീഡി നെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പുറത്തുവിട്ടെങ്കിലും സ്ഥാപനത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കരണ്‍ സെയ്നി എന്ന സുരക്ഷാ ഗവേഷകനാണ് പറഞ്ഞു. ഈ വിവരം സീഡി നെറ്റിനോട് വെളിപ്പെടുത്തിയത്. ആധാര്‍ കാര്‍ഡുള്ള എല്ലാവരെയും ഈ പ്രശ്നം ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

അതേസമയം ഈ സംഭവത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രസ്താവന പുറത്തിറക്കുമെന്ന് ഏജന്‍സി വക്താവ് വികാസ് ശുക്ല പറഞ്ഞു.

നൂറ് കോടിയിലധികം ആധാര്‍ ഉടമകളുണ്ട് രാജ്യത്ത്. കുറേ നാളുകളായി ഇത്തരം സുരക്ഷാ വീഴ്ചകള്‍ ചൂിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും തന്നെ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആധാര്‍ വിവര ശേഖരം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അത് ഹാക്ക് ചെയ്യപ്പെടില്ലെന്നും യുഐഡിഎഐ സിഇഓ അജയ് ഭൂഷന്‍ പാണ്ഡേ അവകാശപ്പെട്ടത്.

ഓരോ ആധാര്‍ കാര്‍ഡ് വിവരവും 2048 കീ കോമ്പിനേഷന്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതാണെന്നും ഇന്ന് ലഭ്യമായ ഏറ്റവും വേഗതയേറിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ശ്രമിച്ചാലും കാര്‍ഡിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ പ്രപഞ്ചത്തിനെത്ര പ്രായമുണ്ടോ അത്രയും സമയമെടുക്കുമെന്നുമായിരുന്നു അജയ് ഭൂഷന്‍ പാണ്ഡേയുടെ വാക്കുകള്‍.

Top