ജനം ടിവി തന്നെയും അന്തരിച്ച എം ഐ ഷാനവാസിനേയും തീവ്രവാദികളാക്കി; നിയമ നടപടി തുടങ്ങിയതായി വി ആര്‍ അനൂപ്

തൃശൂര്‍: ഹാദിയ കേസില്‍ ഇടപ്പെട്ടതിന്റെ പേരില്‍ അന്തരിച്ച എം ഐ ഷാനവാസ് എംപിക്കും കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനുപിനുമെതിരെ വ്യാജ വാര്‍ത്ത സപ്രേക്ഷണം ചെയ്ത ജനം ടിവിക്കെതിരെ വി ആര്‍ അനൂപ് നിയമ നടപടി തുടങ്ങി.

തീവ്രവാദിബന്ധം ആരോപിച്ച ജനം ടി.വിയ്ക്കെതിരെ കൊടുത്ത കേസ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍(ഇാു 958/19) സ്വീകരിച്ചതായി അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. തുടര്‍നടപടികള്‍ക്കായി കേസ് ഈ മാസം 22ലേക്ക് നീട്ടയതായും അനൂപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ രൂപം

എനിയ്ക്കും അന്തരിച്ച എം ഐ ഷാനവാസ് എംപിയ്ക്കും എതിരെ തീവ്രവാദിബന്ധം ആരോപിച്ച ജനം ടി വിയ്ക്കെതിരെ ഞാന്‍ കൊടുത്ത കേസ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍(ഇാു 958/19) സ്വീകരിച്ചു.കേസ് തുടര്‍നടപടികള്‍ക്കായി ഈ മാസം 22ലേയ്ക്ക് മാറ്റിവെച്ചു.

സമാനമായ നിരവധി കേസുകളില്‍ പോലീസിനെ സമീപിച്ചിട്ടും നടപടിയൊന്നും ആവാത്ത സാഹചര്യത്തിലാണ്, അവസാനം അഭിഭാഷകനായ എശഷീ ഢമറമസസലവേമഹമ മുഖേന കോടതിയെ സമീപിച്ചത്.മുന്‍പ് പലപ്പോഴും ഇത്തരം ആരോപണങ്ങള്‍ അവഗണിച്ചിട്ടുള്ളതാണെങ്കിലും, അത് ആവര്‍ത്തിച്ച് വരുന്ന സാഹചര്യത്തിലും, ഇത്തരം സംഘപരിവാര്‍ കല്‍പിത ആരോപണങ്ങള്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ആണ് നിയമനടപടി സ്വീകരിക്കേണ്ടത് അനിവാര്യമായിരിയ്ക്കുന്നത്.ഇത് അന്തരിച്ച ആദരണീയനായ നേതാവിനും മരണാനന്തരമെങ്കിലും അര്‍ഹിക്കുന്ന നീതി ലഭിക്കേണ്ട വിഷയമായിട്ട് കൂടി തന്നെയാണ് ഞാന്‍ കാണുന്നത്.ഇനിമുതല്‍ ഇത്തരം തീവ്രവാദി വിളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പുറമേ നിയമപരമായി കൂടി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

Top