മാര്‍ച്ച് നാലിന് മുമ്പ് ലോകം മുഴുവനും ഭൂകമ്പങ്ങളും വന്‍ സുനാമിയും; ലോകാവസാന പ്രവചനത്തില്‍ ഞെട്ടിത്തരിച്ച് ലോകം

ഇടക്കിടെ ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഉണ്ടാകുമെങ്കിലും അതൊക്കെ ജനങ്ങളെ ആശങ്കയിലാക്കിയട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ലോകാവസാന പ്രവചനം വീണ്ടും ഭീതിയുയര്‍ത്തുന്നു. ഗഹങ്ങള്‍ ദിശമാറി നീങ്ങി അത് വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ഒരാഴ്ചക്കാലം ലോകത്ത് പലയിടത്തും സുനാമികളും ഉഗ്രന്‍ ഭൂകമ്പങ്ങളും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അസാധാരണമായ ഒരു പ്രവചനത്തില്‍ ഭയന്നിരിക്കുകാണ് ലോകമിപ്പോള്‍. സെല്‍ഫ് സ്റ്റൈല്‍ഡ് ഭൂകമ്പ പ്രവാചകനാണീ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ഇതുപ്രകാരം എട്ട് മാഗ്നിറ്റിയൂഡിലോ അതിലധികമോ ശക്തിയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. മാര്‍ച്ച് 4നകം ഇവ അരങ്ങേറി ഇവിടെ സര്‍വനാശമുണ്ടാകുമെന്നാണ് പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്വാക്ക് മിസ്റ്റിക്കായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് ഈ പ്രധാനപ്പെട്ട ഭൂകമ്പ മുന്നറിയിപ്പ് ഓണ്‍ലൈനിലൂടെ നടത്തിയിരിക്കുന്നത്. നെതര്‍ലാന്‍ഡ്‌സ് കേന്ദ്രീകരിച്ചാണ് ഹൂഗര്‍ബീറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ഭൂമിയുമായുള്ള പ്ലാനറ്ററി അലൈന്മെന്റുകളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായി അംഗീകാരം നേടിയിട്ടില്ലാത്ത വഴിയിലൂടെയാണ് അദ്ദേഹം ഭൂകമ്പ പ്രവചനങ്ങള്‍ നടത്തുന്നത്. തന്റെ വെബ്‌സൈറ്റായ റശൃേശമിൗാ.ീൃഴ ലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഫെബ്രുവരി അവസാന ആഴ്ച പുറപ്പെടുവിച്ചിരിക്കുന്നത്.. അതനുസരിച്ച് മാര്‍ച്ച് ആദ്യ വാരത്തില്‍ സെസ്മിക് ആക്ടിവിറ്റികള്‍ ശക്തമാകുമെന്നും അക്കാരണത്താല്‍ മാര്‍ച്ച് 4ന് മഹാഭൂകമ്പമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നുമാണ് അദ്ദേഹം കടുത്ത മുന്നറിയിപ്പേകുന്നത്

ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും സ്ഥാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഭൂമിയിലെ ടെക്ടോണിക് ഫലകങ്ങളുടെ ചലനങ്ങള്‍ക്ക് വഴിയൊരുക്കുകയും അത് ഭൂകമ്പതത്തിന് കാരണമാകുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഫെബ്രുവരി 24 മുതല്‍ സെസ്മിക് ആക്ടിവിറ്റികള്‍ ശക്തിപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നും അത് കടുത്ത ഭൂചലനത്തിലേക്ക് വൈകാതെ നയിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഫെബ്രുവരി 24ന് ശുക്രന്റെയും മാര്‍സിന്റെയും പ്ലാനറ്ററി അലൈന്മെന്റുകളില്‍ മാറ്റം വരുന്നുണ്ടെന്നും ഭൂമി ഈ അലൈന്മെന്‍രുകളുമായി വളരെ അടുത്തതായതിനാല്‍ ഇത് ഭൂമിയില്‍ ഭൂകമ്പങ്ങള്‍ പോലുള്ള കടുത്ത മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

2015 ഡിസംബറില്‍ ഇത്തരത്തിലുള്ള പ്രവചനം നടത്തി അദ്ദേഹം വഷളായിരുന്നു. എട്ട് മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പം ആ മാസം 11നോ 12നോ അരങ്ങേറുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. 2015 മെയ് 25ന് കാലിഫോര്‍ണിയയില്‍ വമ്പന്‍ ഭൂകമ്പമുണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചെങ്കിലും അതും നടന്നിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ തുടരാന്‍ തന്റെ യൂട്യൂബ് ചാനനലിലൂടെ അദ്ദേഹം ഡൊണേഷന്‍ ചോദിക്കുന്നുണ്ട്.

Top