സ്വപ്‌നത്തില്‍ നിങ്ങള്‍ നഗ്നരാകാറുണ്ടോ? എന്താണ് ഇതിന്റെ അര്‍ത്ഥം; ഗവേഷകര്‍ പറയുന്നത് ഇങ്ങനെയാണ്

പൊതുസ്ഥലത്ത് തിരക്കിനിടയില്‍ നിങ്ങള്‍ നഗ്‌നനാകുന്ന അവസ്ഥ സ്വപ്‌നത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?….
ഒരുപാട് പേര്‍ നോക്കി നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വസ്ത്രങ്ങളില്ലെന്ന് മനസിലാകുന്ന അവസ്ഥ. എന്താണ് ഇതിന്റെ അര്‍ത്ഥം.

സ്വപ്നങ്ങളുടെ അര്‍ഥങ്ങളെപ്പറ്റി ഗവേഷകരില്‍ പല അഭിപ്രായങ്ങളാണുള്ളത്. സ്വപ്നത്തിലെ നഗ്‌നതയെക്കുറിച്ചും ഇതുതന്നെ പറയാം. എങ്കിലും പൊതുവെയുള്ള വിലയിരുത്തല്‍ അനുസരിച്ച് മറച്ചുപിടിക്കാനുള്ള എന്തെങ്കിലും നിങ്ങളുടെ മനസില്‍ ഉള്ളപ്പോഴാണ് നിങ്ങള്‍ നഗ്‌നത സ്വപ്നം കാണുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവര്‍ അറിയരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ഒന്ന്, നിങ്ങളെ നാണം കെടുത്തിയേക്കാവുന്ന ഒന്ന്. അത്തരം കാര്യങ്ങളാകാം ഈ സ്വപ്നത്തിന് കാരണം. കുറ്റബോധം, അപകര്‍ഷതാബോധം, മറ്റുള്ളവര്‍ ഒഴിവാക്കുന്നതായുള്ള തോന്നല്‍, മുന്‍കാലങ്ങളിലെ അവഗണന എന്നിവയും ഇത്തരം സ്വപ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് മറ്റു ഗവേഷകര്‍ പറയുന്നു.

ഇത്തരം സ്വപ്നം ഒരുപക്ഷേ ഒരാള്‍ക്കുള്ള ഉള്‍ക്കാഴ്ച്ചകളെയോ മറ്റാരും അറിയരുത് എന്നാഗ്രഹിക്കുന്ന ഒരു കഴിവിനെയൊ കുറിക്കുന്നതായി ഗവേഷകന്‍ ഇയാന്‍ വാലസ് കരുതുന്നു. മനുഷ്യന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നഗ്‌നത മറയ്ക്കാന്‍ വേണ്ടി മാത്രമല്ല. പുറംലോകത്തിന് മുന്‍പില്‍ ഒരു പ്രതിച്ഛായ സൃഷ്ടിക്കാനാണ്. സ്വപ്നത്തില്‍ ഇതാണ് പ്രതിഫലിക്കുന്നത്.

Top