ഭര്‍ത്താവിനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ അടിച്ചോടിച്ച് ഭാര്യ; വൈറലായി വീഡിയോ

വിജനമായ ഒരു സ്ഥലത്ത് വച്ച് ഭര്‍ത്താവിനെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചാല്‍ ഭയന്ന് നിസഹായരായി ദയയ്ക്ക് കേഴുന്ന ഭാര്യമാരുടെ കാലം കഴിഞ്ഞുവെന്ന് തെളിയിക്കുകയാണ് ഹരിയാനയിലെ യമുന നഗറില്‍ നിന്നുള്ള ഈ വീഡിയോ. നാലഞ്ച് പേര്‍ അടങ്ങുന്ന അക്രമി സംഘം യുവാവിനെ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ പതറാതെ കയ്യില്‍ കിട്ടിയ വടി ഉപയോഗിച്ച് അക്രമികളെ അടിച്ചോടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അക്രമികളെ തുരത്തുമ്പോഴേക്കും മര്‍ദനത്തില്‍ ഇവരുടെ ഭര്‍ത്താവ് അബോധാവസ്ഥയിലായിരുന്നു.

Top