കോഴിക്കോട്ടെ വനിതാ പോലീസ് ഓഫീസർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വനിതാ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസറായ ബിജുല(43)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രിയിലാണ് ബിജുലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ബിജുല ഇതുകാരണമാകം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്തോളി സ്റ്റേഷനിൽ ജോലി ചെയ്തുവന്നിരുന്ന ഇവർ കടുത്ത വിഷാദ രോഗത്തിനും അടിമയായിരുന്നുവെന്നാണ് വിവരം.

സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്.

എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

ബിജുലയുടെ മൃതദേഹം കഴിഞ്ഞദിവസം രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Top