ലോകത്തെ ഏറ്റവും വലിയ പെണ്ണുപിടിയന്‍……

എട്ടുവയസ്സുകാരിയെ മുതല്‍ 79കാരിയെവരെ പീഡിപ്പിക്കുന്ന പെണ്ണുപിടിയന്‍. ബിബിസിയിലെ പ്രശശ്ത അവതാരകനായിരുന്ന ജിമ്മി സാവിലെയ്ക്ക് ചേര്‍ന്ന വിശേഷണം അതാകും. പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമടക്കം 72 പേരെ ജിമ്മി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഡിജെയും ബിബിസിയിലെ പ്രശസ്തമായ ടോപ് ഓഫ് ദ പോപ്‌സ് എന്ന പരിപാടിയുടെ അവതാരകനുമായിരുന്ന ജിമ്മി 2011ലാണ് മരിച്ചത്.

1959ല്‍ ഒരു 13കാരിയെ ബലാല്‍സംഗം ചെയ്തു തുടങ്ങിയതാണ് ജിമ്മിയുടെ പീഡന ചരിത്രം. പിന്നീട് ബിബിസിയിലെ ഇടനാഴികളിലും കാന്റീനിലും സ്റ്റെയര്‍കെയ്‌സുകളിലും ഡ്രെസ്സിങ് റൂമിലും ജിമ്മി ഒട്ടേറെ സ്ത്രീകളെ മാനഭംഗപ്പെടുത്തി. ജിമ്മിയുടെ പീഡനത്തിന് ഇരയായവരില്‍ 21 പേര്‍ 15ല്‍ത്താഴെ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരു എട്ടുവയസ്സുകാരിയും പെടുന്നു.

ഡ്രസ്സിങ് റൂമിലെത്തി ജിമ്മിയെ ആനന്ദിപ്പിക്കാന്‍ തയ്യാറായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഒരു സംഘം ആരാധകര്‍ ഉണ്ടായിരുന്നുവെന്നും ബിബിസിയിലെ ഒരു റിസപ്ഷനിസ്റ്റാണ് ഇവരെ ജിമ്മിയുടെ അടത്ത് എത്തിച്ചിരുന്നതെന്നും സൂചനയുണ്ട്. ടോപ് ഓഫ് ദ പോപ്‌സ്, ജിമ്മി വില്‍ ഫിക്‌സ് ഇറ്റ് എന്നീ രണ്ട് പരിപാടികളില്‍ മുഖം കാണിക്കാന്‍ അവസരം നല്‍കാം എന്ന വാഗ്ദാനത്തിലാണ് പെണ്‍കുട്ടികളെ ഇയാള്‍ വീഴ്ത്തിയിരുന്നത്.

പരിപാടിയില്‍ സദസ്യരായി എത്തുന്ന സംഘത്തെ ജിമ്മി തന്നെയാണ് ഏര്‍പ്പാടാക്കിയിരുന്നത്. ഇതിനായാണ് വിദ്യാര്‍ത്ഥിനികള്‍ എത്തിയിരുന്നത്. ഇവരില്‍ ഒരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നതായിരുന്നു ജിമ്മിയുടെ നിബന്ധന. ജിമ്മിയുടെ ചെയ്തികള്‍ അറിയാമായിരുന്നെങ്കിലും അത് നിയന്ത്രിക്കാന്‍ ബിബിസി ശ്രമിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

ബിബിയില്‍ ആര്‍ക്കും തൊടാന്‍ ധൈര്യമില്ലാത്ത താരമായിരുന്നു ജിമ്മി. അതുകൊണ്ടാണ് ഇത്തരം വികൃത സ്വഭാവം അറിഞ്ഞിട്ടും ആരും അതിനെ ചെറുക്കാന്‍ നില്‍ക്കാതിരുന്നത്. ഏതായാലും, ജിമ്മിയുടെ പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകളോട് അദ്ദേഹത്തിന്റെ മരണശേഷം മാപ്പുചോദിക്കാന്‍ ബിബിസി തയ്യാറായി. ബിബിസിയുടെ ഡയറക്ടര്‍ ജനറല്‍ ടോണി ഹാളാണ് മാപ്പു ചോദിച്ചത്.

Latest
Widgets Magazine