
തൃശൂര്‍: എറവ് കപ്പല്‍ പള്ളിക്ക് സമീപം ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചള്ളിങ്ങാട്ട് സ്വദേശി ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നരവയസുള്ള കുട്ടി, നീതുവിന്റെ അച്ഛന് കണ്ണന് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. കുട്ടിയെ ആശുപത്രില്‍ കാണിച്ചശേഷം ഓട്ടോയില്‍ മടങ്ങുകയായിരുന്നു ജിത്തുവും കുടുംബവും. രോഗിയുമായി തൃശുര് ഭാഗത്തേക്ക് പോയ ആംബുലന്‍സുമായാണ് കൂട്ടിയിടിച്ചത്.