സദാചാര ഗുണ്ടയായ ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടി സിപിഎം ജില്ലാ സെക്രട്ടറി മാപ്പു ചോദിച്ചു

CPIMതിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണ്‍ ആളൂരിനുമെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പാര്‍ട്ടിക്ക് വേണ്ടി മാപ്പു ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തെ അപലപിച്ച കടകംപള്ളി ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടിക്ക് വേണ്ടി മാപ്പു ചോദിക്കുന്നതായി ഫേസ്ബുക്കിലൂടെ പറഞ്ഞു. എന്തായാലും തെറ്റു സമ്മതിച്ച് മാപ്പുചോദിച്ച പാര്‍ട്ടി സെക്രട്ടറിക്ക് സോഷ്യല്‍മീഡിയ നല്ല കയ്യടിയാണ് നല്‍കിയത്. ബ്രാഞ്ച് സെക്രട്ടറിയുടെ തെമ്മാടിത്തരത്തിന് മാപ്പു പറയേണ്ട ഗതികേടിലാണ് ജില്ലാസെക്രട്ടറിമാര്‍ എന്നാണ് സാരം. സിപിഐഎം ശാസ്തമംഗലം ജവഹര്‍നഗര്‍ ബ്രാഞ്ച് സെക്രട്ടറി ബിഎന്‍ആര്‍എല്‍ 69ല്‍ പി വിനോദ് കുമാര്‍ (34), ഭഗവതിനഗര്‍ ബിഎന്‍ആര്‍എല്‍71ല്‍ രാജേന്ദ്രന്‍(48) എന്നിവരാണ് ജിഷ എലിസബത്തിനെ ആക്രമിച്ചത്. ഇവരുടെ തെറ്റിനാണ് ജില്ലാ സെക്രട്ടറി മാപ്പു ചോദിച്ചത്.

സംഭവത്തെ അപലപിച്ചുകൊണ്ടുള്ള കടകംപള്ളിസുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ”മാദ്ധ്യമ പ്രവര്‍ത്തക ശ്രീമതി ജിഷ എലിസബത്തിനേയും ഭര്‍ത്താവ് ശ്രീ. ജോണ്‍ ആളൂരിനേയും ജവഹര്‍ നഗറിലെ ഓഫീസില്‍ അപമാനിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്. വ്യക്തിസ്വാതന്ത്രത്തിന് അമൂല്യമായ പ്രാധാന്യം നല്‍കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ (മാര്‍ക്‌സിസ്റ്റ്). തൊട്ടയല്‍വാസിയുടെ ദുര്‍ബുദ്ധിയില്‍ ഉദിച്ച കപട സദാചാര പ്രവര്‍ത്തനത്തില്‍ സിപിഐ (എം) ന്റെ രണ്ടു പ്രവര്‍ത്തകര്‍ പെട്ടുപോയി എന്നത് ഏറെ ദുഃഖിപ്പിക്കുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളുടെ ശരിതെറ്റുകള്‍ മനസ്സിലാക്കാതെ ആരെങ്കിലും പറയുന്നതു കേട്ട് എടുത്തു ചാടി നടത്തിയ അപക്വമായ പ്രവര്‍ത്തനമായിരുന്നു അവരുടേത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ(എം) ജില്ലാ സെക്രട്ടറി എന്ന നിലയില്‍ എന്റെ പാര്‍ട്ടിയുടെ രണ്ടു പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ ഈ അന്യായത്തിന് അവര്‍ക്കുവേണ്ടിയും എന്റെ പ്രസ്ഥാനത്തിനു വേണ്ടിയും ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നു. മാദ്ധ്യമ പ്രവര്‍ത്തകയായ എന്റെ പ്രിയ സഹോദരി ജിഷക്കും ഭര്‍ത്താവ് ജോണ്‍ ആളൂരിനും ഉണ്ടായ മനോവിഷമം വളരെ വലുതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത്തരം തെറ്റുകള്‍ക്കുനേരെ കണ്ണടക്കുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്. കര്‍ശന ശിക്ഷയും, തിരുത്തി നേര്‍വഴിക്കു നയിക്കുന്നതിനുള്ള നടപടികളും സിപിഐ(എം) ന്റെ ഭാഗത്തു നിന്നുണ്ടാകും”. –

Top