വിവാദങ്ങളില്‍ പിണറായിയെ കൈവിട്ട് പ്രമുഖര്‍; കിഫ്ബിയില്‍ നിന്നും പുറത്ത് കടക്കാന്‍ സിഇഒ

രാഷ്ട്രീയ വിവാദങ്ങളും നിയമ പ്രതിസന്ധികളും നിറയുന്നതിനിടെ കിഫ്ബിയില്‍ നിന്നും പുറത്ത് പോകാന്‍ പ്രമുഖര്‍. കിഫ്ബിയുടെ സിഇഒ തന്നെ സ്ഥാനം വിട്ടൊഴിയാന്‍ തയ്യാറെടുക്കുകയാണ്. സി ഇ ഒ സ്ഥാനത്ത് കാലാവധിക്കുശേഷം തുടരാനില്ലെന്ന് കെ എം എബ്രഹാം. ഇക്കാര്യം അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 31നാണ് അദ്ദേഹത്തിന്റെ കാലാവധി തീരുന്നത്. തുടര്‍ന്ന് കാലാവധി നീട്ടിനല്‍കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീരുമാനത്തിന് നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രണ്ടുമാസം മുമ്പാണ് ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാലാണ് പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നതെന്നാണ് കെ എം എബ്രഹാം പറയുന്നത്. അതേസമയം, കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരായ വിവാദമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളായ ഇ.ഡിയും സി.ബി.ഐയും എന്‍.ഐ.എയും കസ്റ്റംസും ഏറ്റവുമൊടുവില്‍ സി.എ.ജിയും ശ്രമിക്കുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷിക്കാനെത്തിയ ഏജന്‍സികള്‍ ആ ചുമതല നിര്‍വഹിക്കുന്നതിനപ്പുറം, വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്.

കെ- ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് പാര്‍ക്ക്, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കിഫ്ബി വഴി വായ്പയെടുക്കുന്നത് നിയമവിരുദ്ധമാണെന്ന വ്യാഖ്യാനം.കിഫ്ബി പ്രോജക്ടുകളില്‍ ഏതെങ്കിലുമൊന്നില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രതിപക്ഷം ഹാജരാക്കണം. കിഫ്ബിയില്‍ സി.എ.ജിക്ക് ഓഡിറ്റിംഗിനുള്ള അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന പച്ചക്കള്ളം പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. ക്രമക്കേട് കണ്ടെത്താനാവാത്തതിനാലാവാം കിഫ്ബിയെ നിയമവിരുദ്ധമാക്കാനുള്ള വ്യാഖ്യാനം സി.എ.ജി ചമച്ചതെന്നുമാണ് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്.

Top