ആള്‍ദൈവത്തിന് വിമാനത്തില്‍ ത്രീശൂലവും കൊണ്ടുപോകാം; നാടുഭരിക്കുന്ന മധേമാ എന്ന ദൈവം

വിമാനയാത്രയില്‍ സുരക്ഷാപ്രശനത്തിന്റെ പേരില്‍ മൊട്ടുസൂചിപോലും അറിയാതെ ബാഗിലായാല്‍ കുടുങ്ങിയത് തന്നെ. എന്നാല്‍ ശൂലവുമായി വിമാനത്തില്‍ ആര്‍ക്കെങ്കിലും യാത്രചെയ്യാന്‍ അവസരം ലഭിച്ചാലോ…അങ്ങിനെയും സംഭവിച്ചും വിവാദ ആള്‍ദൈവം രാധേമായെ തൃശൂലവുമായി വിമാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒരടി നീളമുള്ള തൃശൂലവുമായി ഔറംഗബാദില്‍നിന്നാണ് രാധേമാ മുംബൈയിലേക്ക് യാത്ര ചെയ്തത്.

തൃശൂലവുമായി രാധേമാ യാത്ര ചെയ്യുന്നതിനെ യാത്രക്കാര്‍ എതിര്‍ത്തെങ്കിലും സുരക്ഷാച്ചുമതലയുള്ള കേന്ദ്ര വ്യവസായ സേന അധികൃതര്‍ അത് കേട്ടില്ലെന്ന് നടിച്ചു. രാധേമായുടെ കൈയിലുള്ള തൃശൂലം മൂര്‍ച്ചയുള്ളതല്ലെന്നും അതുകൊണ്ടുനടക്കുന്നതില്‍ അപാകമില്ലെന്നുമാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് ജെറ്റ് എയര്‍വേയ്‌സ് അധികൃതരും തടിയൂരി. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിഐഎസ്.എഫിന്റെ ചുമതലയാണെന്നാണ് അവര്‍ നല്‍കിയ വിശദീകരണം.
വിമാനത്താവളത്തിലെ സുരക്ഷാ പോയന്റുകള്‍ മറികടന്ന് രാധേമാ തൃശൂലവുമായി കൂസലെന്യേ നടക്കുന്നതുകണ്ടാണ് യാത്രക്കാര്‍ പരാതിപ്പെട്ടത്. രാജ്യത്ത് ഏറ്റവും കുറ്റമറ്റ രീതിയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നത് ജെറ്റ് എയര്‍വേയ്‌സാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ജെറ്റ് എയര്‍വേയ്‌സില്‍ ഒരാല്‍ തൃശൂലവുമായി യാത്രചെയ്യുമ്പോള്‍ മറ്റ് യാത്രക്കാരുടെ സുരക്ഷയ്‌ക്കെന്താണ് വിലയെന്ന് യാത്രക്കാര്‍ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ യാത്രക്കാര്‍ കൂടെക്കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക തന്നെ വ്യോമയാന സുരക്ഷാ ബ്യൂറോ പുറത്തിറക്കിയിട്ടുണ്ട്. ആയുധങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍, മൂര്‍ച്ചയേറിയ വസ്തുക്കള്‍, കത്രിക, കൂര്‍ത്ത അഗ്രമുള്ള ലോഹക്കഷ്ണം, അമ്പ് തുടങ്ങിയവയൊക്കെ നിരോധിക്കപ്പെട്ടവയാണ്. തൃശൂലവും അക്കൂട്ടത്തില്‍പ്പെടും.

Top