എട്ടടി ഉയരം; അരിക്കൊമ്പന് ഇടുക്കിയില്‍ സ്മാരകം; കാണാന്‍ എത്തുന്നത് നിരവധി പേര്‍

ഇടുക്കി: കേരളം നാടുകടത്തിയ അരിക്കൊമ്പന് ഇടുക്കി കഞ്ഞിക്കുഴിയില്‍ സ്മാരകം. അരിക്കൊമ്പന്റെ 8 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുകയാണ് ഇടുക്കി – കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു. തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുന്‍പിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പന്‍ പ്രതിമ നിര്‍മിച്ചത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശില്‍പം നിര്‍മ്മിച്ചത്.

Read also: പുരാവസ്തുതട്ടിപ്പ് കേസ്; കെ സുധാകരന്‍ പറഞ്ഞത് പച്ചക്കളളം; ചിത്രങ്ങള്‍ പുറത്ത്?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉരുക്ക് കമ്പികള്‍ കൊണ്ട് ചട്ടക്കൂട് രൂപപ്പെടുത്തി കോണ്‍ക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചായിരുന്നു പ്രതിമ നിര്‍മാണം. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി ഒരു വര്‍ഷം മുന്‍പായിരുന്നു പണി ആരംഭിച്ചത്. അരിക്കൊമ്പനോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടാണ് ഇത്തരമൊരു സ്മാരകം നിര്‍മാണത്തിനു തുടക്കമിട്ടതെന്നു ബാബു പറയുന്നു. എന്തായാലും ബാബുവിന്റെ അരിക്കൊമ്പനെ കാണാനും സമീപത്തു നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്.

Top