സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം, കലാശിച്ചത് വെടിവെപ്പിൽ

ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം വെടിവെയ്പ്പില്‍ കലാശിച്ചു.

മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിയേറ്റത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അനുജന്‍ സാന്റോ, സിബിയുടെ കഴുത്തിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. കേസില്‍ പ്രതിയായ സാന്റോ ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രിലാണ് സഹോദരങ്ങളായ സിബിയും സാന്റോയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുന്നത്. മറ്റൊരു സുഹൃത്തിനെ വീട്ടില്‍ കയറ്റിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. സഹോദരനുമായി വഴക്കിട്ട സിബി വീട്ടില്‍ നിന്നും ഇറങ്ങി പോരുകയും ചെയ്‌തു.

പിന്നീട് തിരികെയെത്തിയ സിബിക്ക് നേരെ സഹോദരന്‍ സാന്‍്റോ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ മൂന്ന് വട്ടം വെടി ഉതിര്‍ത്തു. കഴുത്തിനു വെടിയേറ്റ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചത്.

അന്നനാളം വഴി ശ്വാസകോശത്തിലേക്ക് എത്തിയ പെല്ലറ്റ് പുറത്ത് എടുക്കാനായത് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയയിലൂടെയാണ്. സിബി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.

സംഭവത്തില്‍ വധശ്രമ വകുപ്പ് പ്രകാരം ഉടുമ്ബന്‍ചോല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വെടിയുതിര്‍ത്ത ശേഷം സഹോദരന്‍ സാന്‍്റോ ഒളിവില്‍ പോയിരിക്കുകയാണ്. കഴിഞ്ഞമാസം ബി എല്‍ റാമിലും വഴിതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പ് നടന്നിരുന്നു.

Top