കുംഭമേള: രണ്ടാം പുണ്യസ്നാനത്തിന് ഭക്തസഹസ്രങ്ങൾ

മുംബൈ : കുംഭമേളയിലെ രണ്ടാമത്തെ ‘ശുഭദിന’മായ ഇന്നലെ നാസിക്കിലും ത്രയംബകേശ്വറിലും ആയിരക്കണക്കിനു ഭക്തരും സന്യാസിമാരും പുണ്യസ്നാനം നടത്തി. കുശവർത്ത, രാംകുണ്ഡ എന്നീ തടാകങ്ങളിലാണ് ‘ശാഹി സ്നാൻ’ എന്നറിയപ്പെടുന്ന സ്നാനം നടന്നത്.

സന്യാസിമാരും മറ്റു ഭക്തരും ശോഭയാത്രയായി ത്രയംബകേശ്വറിലെ കുശവർത്ത തടാകത്തിലെത്തി. തടാകത്തിനു സമീപം ദേവ പൂജകൾ നടത്തിയ ശേഷമായിരുന്നു സ്നാനം. തുടർന്ന് സമീപത്തെ ചരിത്രപ്രാധാന്യമുള്ള ശിവക്ഷേത്രത്തിലും ദർശനം നടത്തിയാണ് ഇവർ ആശ്രമങ്ങളിലേക്കു മടങ്ങിയത്. നാസിക്കിലെ രാംകുണ്ഡ തടാകത്തിലും ശോഭയാത്രയായാണ് സന്യാസിമാർ എത്തിയത്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പുണ്യസ്നാനത്തിനും ദർശനങ്ങൾക്കുമായി എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top