കെ സുരേന്ദ്രനെ വീണ്ടും വെല്ലുവിളിച്ച് ബല്‍റാം

k_surendran_-vt_balramപലക്കാട് : കെ സുരേന്ദ്രനെ വീണ്ടും വെല്ലുവിളിച്ച് വി.ടി.ബല്‍റാം.തൃത്താലയില്‍ എതിര്‍സ്ഥാനാര്‍ഥിയാകാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ബല്‍റാമിന്റെ പുതിയ പോസ്റ്റ് .അച്ഛേ ദിന്‍ ഇന്ത്യയില്‍ സാര്‍വത്രികമാകാന്‍ 25 വര്‍ഷമെടുക്കും എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്ക്കു ബല്‍റാം മറുപടി നല്‍കിയതോടെ ആരംഭിച്ച യുദ്ധം തൃത്താലയില്‍ തന്റെ എതിര്‍സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രനെ വെല്ലുവിളിക്കുന്നതില്‍ വരെ എത്തിയിരിക്കുകയാണ് ഇപ്പോള്‍. നരേന്ദ്രമോദിയെ ഡംഭുമാമയെന്നും അമിത്ഷായെ അമിട്ട് ഷാജിയെന്നും വിളിച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. തൃത്താലയിലെ പ്രധാനമന്തിയെന്നായിരുന്നു ബല്‍റാമിനെ സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലക്കാര്‍ തന്നെ മറുപടി തന്നുകൊള്ളും എന്ന ഹെഡില്‍ തന്റെ ഫേയ്​സ് ബുക്കിലാണ് വെല്ലുവിളി . അച്ഛേ ദിന്‍ വരാന്‍ 25 വര്‍ഷം സമയം വേണമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമും ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രനും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ വാക്ക്‌പോര് നടന്നിരുന്നു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങള്‍ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാന്‍ പാടില്ല.അതുകൊണ്ട് ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വെച്ചാല്‍ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് പറഞ്ഞ് തന്നാല്‍ മതി, എന്നാണു ഈ അച്ഛാ ദിന്‍ ശരിക്കും വരിക എന്ന്.കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്.
ഇതിനുമറുപടിയായി തിരിച്ചടി സുരേന്ദ്രനും നല്‍കിയിരുന്നു.ബലറാമിന്റെ പോസ്റ്റിന് മറുപടിയായി കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ

ബലരാമാാാ..

ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍, ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോന്‍ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷാ. ചത്തുപോയ കോണ്‍ഗ്രസ്സിന് 25 കൊല്ലം കഴിഞ്ഞാലും ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ബലരാമന് താമസിയാതെ ബോധ്യമാവും.

ബല്‍റാമിന്റ് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്നെ തൃത്താലയിലെ പ്രധാനമന്ത്രിസ്ഥാനത്ത്‌ അവരോധിച്ച ശ്രീ. കെ. സുരേന്ദ്രന്റെ പോസ്റ്റിലെ അവസാന വാചകമാണിത്‌. അതിലെ കമന്റുകളില്‍ ആര്‍ എസ്‌ എസുകാരും ഇതേ മുന്നറിയിപ്പ്‌ നല്‍കിക്കാണുന്നു. എന്താണദ്ദേഹം പറഞ്ഞുവരുന്നത്‌ എന്ന് കൃത്യമായി മനസ്സിലാവുന്നില്ല. ഏതായാലും അടുത്ത തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി അനുവദിച്ച്‌ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി ഞാന്‍ തൃത്താലയില്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ എന്നെ തോല്‍പ്പിക്കുമെന്നായിരിക്കും അദ്ദേഹം പറയാനുദ്ദേശിച്ചത്‌ എന്ന് ഊഹിക്കുന്നു. വ്യക്തത വരുത്തേണ്ടത്‌ അദ്ദേഹം തന്നെയാണു.

balram fb 18നാലു സാധ്യതകളാണു ഉള്ളത്‌:
സിനാറിയോ ഒന്ന്) ബി ജെ പി സ്ഥാനാര്‍ത്ഥി തൃത്താലയില്‍ ജയിക്കുന്നു, വി.ടി.ബല്‍റാം തോല്‍ക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും സുരേന്ദ്രനു അഭിമാനിക്കാം. അങ്ങനെയാണെങ്കില്‍ എന്റെ വിനീതമായ ചോദ്യം തൃത്താലയില്‍ നിന്ന് ജയിച്ച്‌ കേരള നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാനുള്ള ആ അവസരം ശ്രീ. സുരേന്ദ്രനു തന്നെ ഏറ്റെടുത്തുകൂടേ എന്നാണു. തയ്യാറുണ്ടോ ശ്രീ. സുരേന്ദ്രന്‍?

vtb-fb-17സിനാറിയോ രണ്ട്‌)സി പി എം സ്ഥാനാര്‍ത്ഥി തൃത്താലയില്‍ ജയിക്കുന്നു, വി.ടി.ബല്‍റാം തോല്‍ക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കില്‍ അതില്‍ ശ്രീ. സുരേന്ദ്രനു ഇത്ര അഭിമാനിക്കാനെന്തിരിക്കുന്നു! സുരേന്ദ്രന്റെ കഴിവുകൊണ്ടല്ലല്ലോ കേരളത്തില്‍ പലയിടത്തും കഴിഞ്ഞ ഇലക്ഷന്‍ വരെ തൃത്താലയിലും സി പി എം ജയിക്കാറുണ്ടായിരുന്നത്‌. മറുപടി സുരേന്ദ്രനോ സി പി എമ്മുകാര്‍ക്കൊ ആര്‍ക്ക്‌ വേണമെങ്കിലും പറയാം.

VT BALRAM -സിനാറിയോ മൂന്ന്) വി.ടി. ബല്‍റാമിനെ എന്ത്‌ വിധേനെയും തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി സി പി എം സ്ഥാനാര്‍ത്ഥിക്ക്‌ ശ്രീ. സുരേന്ദ്രന്റെ പാര്‍ട്ടി വോട്ട്‌ മറിച്ചുകൊടുക്കുന്നു, വി.ടി.ബല്‍റാം തോല്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ അത്തരമൊരു ബാന്ധവം രഹസ്യമായിരിക്കുമോ പരസ്യമായിരിക്കുമോ? ശ്രീ. സുരേന്ദ്രനു വ്യക്തത വരുത്താന്‍ കഴിയുമോ? തുറന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടോ?
സിനാറിയോ നാലു) ഇത്തരം രഹസ്യവും പരസ്യവുമായ എല്ലാ കുതന്ത്രങ്ങളേയും തള്ളിക്കളഞ്ഞ്‌ തൃത്താലയിലെ ജനങ്ങള്‍ വികസനത്തിനും മതേതര ജനാധിപത്യത്തിനും ജനപക്ഷ രാഷ്ട്രീയത്തിനും അനുകൂലമായി വോട്ട്‌ ചെയ്ത്‌ തങ്ങളുടെ നാടിന്റെ പ്രബുദ്ധതയും നന്മയും ഉയര്‍ത്തിപ്പിടിക്കുന്നു.

sure fbഇതില്‍ ഏത്‌ സാഹചര്യമായാലും അതിനെ ഭയന്ന് ശരിയെന്ന് തോന്നുന്ന നിലപാടുകളില്‍ നിന്ന് പുറകോട്ടുപോകുന്നവരല്ല ഞങ്ങളൊന്നും എന്ന് ദയവായി മനസ്സിലാക്കണം. എന്റെ നാട്ടിലെ ജനങ്ങള്‍ക്ക്‌ ആവശ്യമായിരിക്കുന്ന സമയത്തോളം മാത്രമേ എനിക്കവരുടെ പ്രതിനിധി ആയിരിക്കാന്‍ കഴിയൂ. അടിസ്ഥാന നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്ത്‌ എല്ലാക്കാലത്തും എം എല്‍ എ ആയിരിക്കണമെന്ന് ആഗ്രഹവുമില്ല, അങ്ങനെ ആര്‍ക്കും വാക്ക്‌ കൊടുത്തിട്ടുമില്ല. അതുകൊണ്ട്‌ ഇത്തരം ഭീഷണികള്‍ ഇവിടെ വിലപ്പോവില്ല എന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു.

 

Top