ചരിത്രം കെനിയക്കൊപ്പം: ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി ചാംപ്യന്‍ പട്ടം

ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. കെനിയയാണ് ലോകത്തെ വിസ്മയിപ്പിച്ച ചരിത്രനേട്ടം സ്വന്തമാക്കിയത്. ഏഴു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവുമടക്കം 16 മെഡല്‍ നേടിയാണ് കെനിയ ലോക അത്‌ലറ്റിക്സിന്റെ അമര്‍ത്ത് എത്തിയത്. ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി ജമൈക്ക രണ്ടാമതും ആറു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവുമായി യുഎസ് മൂന്നാമതും എത്തി.

അതേസമയം 2013-ല്‍ മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ റഷ്യ ഇക്കുറി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തില്‍ ഭൂരിഭാഗം ഇനങ്ങളിലും കെനിയ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. കഴിഞ്ഞ അത്ലറ്റിക്സില്‍ തവണ നാലാം സ്ഥാനത്തായിരുന്നു കെനിയ. പുരുഷന്മാരുടെ 1,500 മീറ്ററില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും കെനിയ സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിരുന്നു എങ്കിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top