ചാനല്‍ ചര്‍ച്ചയുടെ പേരില്‍ പെണ്‍വാണിഭം; വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ തലസ്ഥാനത്തെ പ്രധാന സെക്‌സ് റാക്കറ്റിന്റെ കണ്ണി

തിരുവനന്തപുരം: പോലീസ് പിടിയിലായ പെണ്‍വാണിഭ സംഘ തലവന്‍ ജിജും പ്രവര്‍ത്തിച്ചിരുന്നുത് വ്യാജ മാധ്യമ പ്രവര്‍ത്തകനായി.ആദ്യം കാറ്ററിംഗ് യൂണിറ്റ് നടത്തിയിരുന്ന ഇയാള്‍ ബിസിനസ് തകര്‍ന്നതോടെയാണ് പെണ്‍വാണിഭ റാക്കറ്റുമായി അടുക്കുന്നത്.

അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജിജോ മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിന്റെ പേര് ദുരുപയോഗം ചെയ്താണ് വാണിഭം നിര്‍ഭയം നടത്തിയിരുന്നത്. ന്യൂസ് എഡിറ്ററെന്ന് പരിചയപ്പെടുത്തുന്ന വ്യാജ ഐഡി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിജുവിന്റെ അടുപ്പക്കാരിയായ ഷീബയാണ് റാക്കറ്റിലെ മറ്റൊരു പ്രധാനി. അടുപ്പം മുതലെടുത്ത് ഷീബയെ ജിജു റാക്കറ്റിന്റെ വലയിലാക്കിയെന്നാണ് അന്വേഷണസംഘം പറഞ്ഞത്.ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയാണ് അന്യസംസ്ഥാന പെണ്‍കുട്ടികളെ തരപ്പെടുത്തിയിരുന്നത്. ജിജുവും ഷീബയും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് സ്വയംപരിചയപ്പെടുത്തിയാണ് വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുക്കുന്നത്. വാഹനങ്ങളില്‍ പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ ജിജുവിന്റെ പക്കലുണ്ടായിരുന്ന വ്യാജ പ്രസ് ഐഡിയാണ് തുണച്ചിരുന്നത്. പല അപകടഘട്ടങ്ങളിലും വ്യാജ മാധ്യമപ്രവര്‍ത്തകന്റെ പരിവേഷം ജിജുവിന്റെ രക്ഷാകവചമായിരുന്നു.

ചാനലിന്റെ ചര്‍ച്ചയെന്നും ഇന്റര്‍വ്യൂവെന്നും ബോധ്യപ്പെടുത്തിയാണ് ജിജു ഫ്‌ളാറ്റില്‍ പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. ഇടുക്കി, പീരുമേട് സ്വദേശിയായ ജിജു തലസ്ഥാനം കേന്ദ്രീകരിച്ച് ആയിരത്തോളം ഇടപാടുകളാണ് നടത്തിയത്. രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖര്‍ മുതല്‍ സിനിമാ മേഖലയിലെ താരങ്ങള്‍വരെ ജിജുവിന്റെ അടുപ്പക്കാരാണ്.

പാങ്ങപ്പാറയില്‍ നിന്ന് ജിജുവിനെ പിടികൂടുമ്പോള്‍ നിരവധി വ്യാജരേഖകളും കണ്ടെടുത്തു. ജിജുവിന്റെ ഫോട്ടോ പതിച്ച ലൈസന്‍സുകളില്‍ വിവിധ പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടുജോലിയുടെ പേരില്‍ പത്രപരസ്യം നല്‍കി നിര്‍ധനരായ പെണ്‍കുട്ടികളെയും ഈ റാക്കറ്റ് വലയില്‍പ്പെടുത്തിയിരുന്നു.

ആറുമാസം മുമ്പ് കഴക്കൂട്ടത്ത് പിടിയിലായ യുവതികളുടെ ജീവിതസാഹചര്യം മുതലെടുത്താണ് ജിജു റാക്കറ്റിലകപ്പെടുത്തിയത്. കൂടാതെ വിദ്യാര്‍ഥികളെയും യുവാക്കളെയും വിളിച്ചുവരുത്തി പണം തട്ടുന്നരീതിയും ഈ സംഘം തുടരുന്നു. പതിനെട്ടുകാരി മുതല്‍ 32 വയസുള്ള വീട്ടമ്മമാര്‍വരെയുള്ള മുപ്പതോളം പേരാണ് ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Top