തീവ്ര സ്ത്രീവിരുദ്ധ-മുസ്ലീം വിരുദ്ധ കാര്‍ട്ടൂണിസ്റ്റിനെ അസാമാന്യ പ്രതിഭയെന്ന് വിശേഷിപ്പിച്ച് മോദി: ട്വീറ്റ് വിവാദത്തില്‍

തീവ്ര സ്ത്രീ വിരുദ്ധനും മുസ്ലീം വിരുദ്ധനുമായ കാര്‍ട്ടൂണിസ്റ്റിനെ അസാമാന്യ പ്രതിഭയെന്ന് വിശേഷിപ്പിച്ച മോദി വീണ്ടും വിവാദത്തില്‍. കടുത്ത വംശീയതയും സ്ത്രീ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും മാത്രം ഉള്‍പ്പെടുത്തി കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും വരയ്ക്കുന്ന ക്ഷിതിജ് ബാജ്പെയ് എന്നയാളെയാണ് മോദി അസാമാന്യ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്.

ബാജ്പെയ് വരച്ച കാരിക്കേച്ചര്‍ പങ്കുവെച്ചാണ് മോദി തന്റെ ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചത്. മികച്ച വരയെന്നും താങ്കള്‍ ഒരു അസാമാന്യ പ്രതിഭയുമാണെന്നാണ് മോദി ഈ ഫോട്ടോ പങ്കുവെച്ച് ട്വിറ്ററില്‍ ഇയാളെ അഭിന്ദിച്ചത്. ഇതോടെ, പ്രധാനമന്ത്രിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാജ്‌പെയ് എന്ന കാര്‍ട്ടൂണിസ്റ്റ് ബിജെപിയുടെ മുഖമാണെന്നും ഇത് തന്നെയാണ് ഇവരുടെ രാഷ്ട്രീയമെന്നും നരേന്ദ്ര മോദി ഇക്കാര്യത്തില്‍ കാര്‍ട്ടൂണിസ്റ്റിനെ അഭിനന്ദിച്ച നിലപാടെടുത്തതില്‍ അത്ഭുതമില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. കാര്‍ട്ടൂണുകളില്‍ മൊത്തം മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും കുത്തി നിറയ്ക്കുന്ന ഒരാള്‍ വരച്ച ഫോട്ടോ പങ്കുവെച്ച മോദിയുടെയും ഉള്ളില്‍ ഇതൊക്കെ തന്നെയല്ലേ എന്ന ചോ്ദ്യവും ഉയരുന്നുണ്ട്.

Top