നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവ നെ  ചോദ്യം ചെയ്‌തു

 

 

നടി ആക്രമിക്കപ്പെട്ട കേസന്വേഷണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം.കേസില്‍ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവ നെ  ചോദ്യം ചെയ്‌തു . ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ആലുവയിലെ പദ്മ സരോവരം വീട്ടില്‍ എത്തി പോലീസ് മോഴ്യ് രേഖപ്പെടുത്തുകയായിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയില്‍ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് കാവ്യയെ കുറിച്ച്‌ പറയുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. നേരത്തേയും ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യ മാധവന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാവ്യ ഹാജരായിരുന്നില്ല.സാക്ഷിയായതിനാല്‍ വീട്ടില്‍ വെച്ച്‌ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്ന നിലപാടാണ് കാവ്യ അറിയിച്ചത്. എന്നാല്‍ ശബ്ദരേഖകള്‍ അടക്കം കേള്‍പ്പിച്ച്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെച്ച്‌ ഇത് സാധ്യമാകില്ലെന്നുമാണ് അന്വേഷണ സംഘം അന്ന് നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യുന്നതില്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ചോദ്യം ചെയ്യല്‍ നടപടികള്‍ എല്ലാം തന്നെ റെക്കോഡ് ചെയ്യാുള്ള ശ്രമം കാവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നുള്ള വിലയിരുത്തലുകളാണ് ഉയര്‍ന്നത്. അതേസമയം ഇതിനടിയില്‍ തുടരന്വേഷണ കാലാവധി അവസാനിച്ചതിനാല്‍ കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വീണ്ടും കൂടുതല്‍ സമയം അന്വേഷണത്തിന് ലഭിച്ച സാഹചര്യത്തിലാണ് നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവയിലെ പദ്മ സരോവരം വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നല്‍കിയതായാണ് വിവരം.  .അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയെ കൂടാതെ 12 പേരെ കൂടി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസില്‍ നേരത്തേ കൂറുമാറിയ സാക്ഷികളെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്തേക്കുക. സാക്ഷികളെ ചോദ്യം ചെയ്യുന്നതിലൂടെ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ സാധിക്കുമെന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.നേരത്തേ കേസില്‍ കൂറുമാറിയ സാഗര്‍ വിന്‍സെന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തി ഒരു കവര്‍ കൈമാറുന്നത് താന്‍ കണ്ടതായാണ് സാഗര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കോടതിയില്‍ സാഗര്‍ ഈ മൊഴി മാറ്റുകയായിരുന്നുഎന്നാല്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളിലൂടെയാണ് സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സാഗറിനെ ചോദ്യം ചെയ്തത്.അതിനിടെ ഇന്ന് നടിയെ അക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണ പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്ന് വിചാരണ കോടതി പരിഗണിക്കും. ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ കോടതി ദിലീപിനോട് നിര്‍ദ്ദേശിച്ചിരുന്നു.ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ഹര്‍ജിയും കോടതി ഇന്നാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി അലക്ഷ്യം നടത്തിയെന്ന ഹര്‍ജികളും ഇന്ന് വിചാരണ കോടതി പരിഗണിക്കും.

Top