
ജനീഷ് കുമാര്‍ തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തിയത് തെറ്റായ സന്ദര്‍ശനം നല്‍കുമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട വിമര്‍ശനം. എന്നാല്‍ അമ്ബലപ്പുഴ എംഎല്‍എ, എച്ച്.സലാം ആലപ്പുഴയില്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സമ്മേളനത്തില്‍ പരസ്യമായി നിസ്‌ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് കുമ്മനം ചോദിച്ചു.
സലാം പൊതുവേദിയില്‍ നിസ്‌കരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്ബത്തില്‍ മാത്രമാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് കണ്ണ്. ദേവസ്വം ബോര്‍ഡ് ഭരണമടക്കം ക്ഷേത്രങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യാന്‍ സിപിഎമ്മിന് മടിയില്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തന്നെ ധാരാളമാണെന്നും കുമ്മനം പറഞ്ഞു.
അതേ സമയം മുസ്ലീം ദേവാലയ ഭരണത്തില്‍ ഒരു നിയന്ത്രണത്തിനും നില്‍ക്കാതെ അവിടുത്തെ ആചാരങ്ങള്‍ പിന്തുടരുന്നതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിബന്ധം അതിന്റെ നേതാക്കള്‍ക്കു തടസ്സമല്ലെന്നാണ് സലാമിന്റെ പരസ്യ നിസ്‌കാരം നല്‍കുന്ന സൂചനയെന്നും കുമ്മനം ആരോപിച്ചു. ഹിന്ദു ആചാരമനുഷ്ടിക്കുന്നത് തെറ്റായ സന്ദേശമെങ്കില്‍ മുസ്ലീം എംഎല്‍എയുടെ പരസ്യ നിസ്‌കാരം എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.