പഞ്ചവത്സര എല്‍എല്‍ബി ഒന്നാം അലോട്ട്‌മെന്റ് 1ന്

 
തിരുവനന്തപുരം > കേരളത്തിലെ നാല് ഗവണ്‍മെന്റ് ലോ കോളേജുകളിലേയും 17 സ്വകാര്യ സ്വാശ്രയ ലോകോളേജുകളിലേയും 201516 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിലേയ്ക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് സെപ്തംബര്‍ ഒന്നിന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് തങ്ങളുടെ കീ നമ്പര്‍ഡൗണ്‍ലോഡ് ചെയ്തശേഷം 17 മുതല്‍ 26ന് പകല്‍ രണ്ടുവരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സെപ്തംബര്‍ രണ്ടിനും മൂന്നിനും നാലിനും കോളേജുകളില്‍ പ്രവേശനം നേടേണം. ഫീസ് ഘടനയുടെ വിശദാംശങ്ങളടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.ceekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പരുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടാം.2015ലെ ഇന്റഗ്രേറ്റഡ് പഞ്ചത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയവരുടെ താല്‍ക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ഏഴുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.ceekerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top