പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ചൈനയുടെ ആളില്ലാ വിമാനം !

ഇന്ത്യയുടെ ആളിലാ ചാരവിമാനം വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശ വാദം ക്ലൈമാക്‌സില്‍. അത് തങ്ങളുടെ വിമാനമായിരുന്നു എന്ന് ചൈന വെളിപ്പെടുത്തിയതോടെയാണ് ലോകം സത്യമറിഞ്ഞത്. അന്താരാഷ്ട്ര അതിര്‍ത്തിക്കരികെ വെച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ചാരവിമാനം വെടിവെച്ചിട്ടെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത വന്നതിനു പിന്നാലെ തങ്ങലുടേതല്ല വിമാനമെന്ന് ഇന്ത്യ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ തന്നെ വിമാനമാണ് തകര്‍ന്നതെന്നായിരുന്നു പാക് മാധ്യമങ്ങളുടെ നിലപാട്. തൊട്ടു പിന്നാലെ ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡയ്‌ലിയാണ് ആളില്ലാ വിമാനം ചൈനയുടേതാണെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ചൈനീസ് നിര്‍മ്മിത ഡിജെഐ ഫാന്റം 3 എന്ന ആളില്ലാ വിമാനമാണ് വെടിവെച്ചിട്ടതെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയുടെ അത്യന്താധുനിക ഡ്രോണുകളാണ് ഈ ശ്രേണിയിലുള്ളത്. 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച ചൈനീസ് കമ്പനിയാണ് ഡിജെഐ ഫാന്റം 3യുടെ നിര്‍മ്മാതാക്കള്‍. വ്യാവസായികാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ആസ്ഥാനം ഗ്വാങ്‌ടോങിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരവിമാന വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യം ഇക്കാര്യം നിഷേധിച്ചിരുന്നു. പാക് അധീന കാശ്മീരിലെ ഭിംബറില്‍ വെച്ചാണ് ചൈനീസ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്നാണ് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ഐ.എസ്.ഐയെ ഉദ്ധരിച്ചായിരുന്നു ഡോണ്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

പ്രചരിച്ച ചിത്രങ്ങളില്‍ നിന്നു തന്നെ ഇന്ത്യന്‍ നിര്‍മ്മിത ഡ്രോണ്‍ അല്ലെന്ന് വ്യക്തമാണെന്ന് വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ചൈനീസ് ഡ്രോണ്‍ ആണെന്ന സംശയവും അദ്ദേഹം പങ്കുവെച്ചിരുന്നു. ചാരവിമാനത്തെ ചൊല്ലി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷാവസ്ഥയിലായതിന് പിന്നാലെയാണ് ചൈന ഡ്രോണിനെ ഏറ്റെടുത്തിരിക്കുന്നത്.

Top