പോലീസ് സേനയില്‍ കലാപം; ഐപിഎസുകാര്‍ ചേരിതിരിഞ്ഞ് യുദ്ധം:മാനക്കേടിലായി സര്‍ക്കാര്‍

police
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാത്തി പോലീസ് ഉന്നതര്‍ തമ്മിലുള്ള കലാപം. മാധ്യമങ്ങളുെ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളാണ് പരസ്പരം ചെളിവാരിയെറിഞ്ഞ് സേനക്കാകെ നാണക്കേണ്ടുണ്ടാക്കുന്നത്. ഐജി മനോജ് എബ്രഹാം എസ് പി രാഹുല്‍ നായരും തമ്മില്‍ തുടങ്ങിയ യുദ്ധം ഐപിസുകാര്‍ തമ്മിലെ ചേരിപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകനെ കുടുക്കാന്‍ പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖവരെ ചോര്‍ത്തിക്കൊടുക്കുന്നു. കോടികളുടെ അഴിമതിപോലും പരസ്പരം പാരവയ്പിനുള്ള ആയുധമാക്കുകയാണ്. ഇതില്‍ ഒടുവിലത്തേതാണ് ഇ ബീറ്റ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് ഐജി മനോജ് എബ്രഹാം കംപ്യൂട്ടര്‍ സെല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ ഡിജിപിക്ക് നല്‍കിയ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ ബീറ്റ് അഴിമതിയുടെ മറവില്‍ തന്നെ മനഃപൂര്‍വം അവഹേളിക്കാന്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഐജിയുടെ പരാതി. നേരത്തെ പത്തനംതിട്ട എസ്പിയായിരിക്കെ ക്വാറി മാഫിയയില്‍നിന്ന് കോഴ വാങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിലെ വിരോധമാണ് എസ്പിക്കെന്നും പരാതിയിലുണ്ട്. നിലവില്‍ തിരുവിതാംകൂര്‍ ചീഫ് വിജിലന്‍സ് ഓഫീസറായ എസ്പി വി ഗോപാല്‍കൃഷ്ണന്‍ ഡിജിപിക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതും അടുത്ത ദിവസമാണ്. തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഡിജിപി ചോര്‍ത്തി നല്‍കിയതായും ഇതിനു പിന്നില്‍ വ്യക്തിവിരോധമുള്ളതായുമാണ് എസ്പിയുടെ പരാതി. പൊലീസ് ട്രെയ്‌നിങ് കോളേജിന്റെ അധീനതയിലുണ്ടായിരുന്ന പരേഡ്ഗ്രൗണ്ട് ഡിജിപിയുടെ ഉത്തരവുണ്ടായിട്ടും സിറ്റി കമീഷണര്‍ക്ക് പൂട്ടുപൊളിച്ച് ഏറ്റെടുക്കേണ്ടിവന്നതും ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് കാരണമാണ്.

പൊലീസ് ട്രെയ്‌നിങ് കോളേജ് എസ്പിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍തന്നെ സംരക്ഷിക്കുന്നതും വിവാദമായിട്ടുണ്ട്. ഇതിനിടെ രാഹുല്‍ ആര്‍ നായര്‍ തിങ്കളാഴ്ച ഐജി മനോജ് എബ്രഹാമിനെതിരെ പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.പൊലീസ് ആസ്ഥാനത്ത് ഡിജിപിയായിരുന്ന എം എന്‍ കൃഷ്ണമൂര്‍ത്തിയുടെ ഫോണ്‍ സന്ദേശം മുന്‍ തൃശൂര്‍ കമീഷണറായിരുന്ന ജേക്കബ് ജോബ് അടുത്തിടെ ചോര്‍ത്തിനല്‍കിയെന്ന ആരോപണവും അടുത്തിടെ ഉണ്ടായി.

തൃശൂരിലെ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ സഹായിക്കാന്‍ മുന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍ ഇടപെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തത്. ഈ സംഭാഷണം പിന്നീട് പി സി ജോര്‍ജിന് കൈമാറി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ബാലസുബ്രഹ്മണ്യന് ആഭ്യന്തരവകുപ്പിനെ സമീപിക്കേണ്ട അസാധാരണ സംഭവവും ഉണ്ടായി.എഡിജിപി ഋഷിരാജ്‌സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അവഹേളിച്ചെന്ന വിവാദവും അവസാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.

Top