ഭീകരവാദം : പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തില്‍ ; കുല്ഭൂഷനെ അനാവശ്യമായി വലിച്ചിഴക്കേണ്ട എന്ന് ഐക്യരാഷ്ട്ര സഭയില്‍ കടുത്ത വിമര്ശനം

ശാലിനി (Herald Special)

ജനീവ : ഭീകരവാദം തടയുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ പാക്കിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഐക്യരാഷ്ട്ര സംഘടനയിലെ രാജ്യങ്ങള്‍. ഭീകരര്‍ക്ക്‌ പാക്കിസ്ഥാന്‍ വഴിവിട്ടു സഹായങ്ങള്‍ ചെയ്യുന്നു എന്ന് ഭൂരിഭാഗം രാഷ്ട്രങ്ങളും രക്ഷാസമിതിയില്‍ അഭിപ്രായപ്പെട്ടു.ഈ കടുത്ത വിമര്‍ശനത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ കുല്‍ഭൂഷന്‍ യാദവിനെ ആയുധമാക്കി. ഇതാകട്ടെ വിമര്‍ശനം അല്പം കൂടി കടുക്കാനെ ഉപകരിച്ചുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരവാദം സംബന്ധിച്ച് പാക്കിസ്ഥാന്‍ നിലപാട് പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ സ്വയം ഉള്ളിലേക്ക് നോക്കുന്നത് നന്നായിരിക്കും എന്ന് യു എന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധിയുടെ പരാമര്‍ശത്തെ ഇന്ത്യ, അമേരിക്ക, അഫ്ഘാനിസ്ഥാന്‍ രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അനാവശ്യമായി കുല്‍ഭൂഷന്‍ യാദവിനെ വലിച്ചിഴക്കേണ്ട എന്ന ശക്തമായ താകീതും പാക്കിസ്ഥാന് നല്‍കി. ഇതോടെ യാദവിനെ ഇറക്കി സ്വയം പ്രതിരോധം തീര്‍ക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ വിഫലമായി. ഭീകരരെ നല്ലത്, മോശം എന്നിങ്ങനെ തരം തിരിച്ചു കാണുന്ന പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റം വന്നേ തീരൂ എന്ന് യു എന്നിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യീദ് അക്ബരുധീന്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തില്‍ നല്ലതും ചീത്തയും ഒന്നുമില്ല. ആഗോളവ്യാപകമായി അനുഭവിക്കുന്ന ഒരു വിപത്താണ് ഭീകരവാദം. അത് ഇല്ലാതാക്കിയേ തീരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീകരര്‍ക്ക്‌ സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളില്‍ അഗ്രഗണ്യമാണ് പാക്കിസ്ഥാന്‍ എന്ന് അമേരിക്ക തുറന്നടിച്ചു. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്ത് വന്നാലും വിഘടനവാദി നേതാവ് ഹഫീസ് സയീദ് നെ വെറുതെ വിടില്ലെന്നും അയാളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അമേരിക്ക തുടരെ തുടരെ പാക്കിസ്ഥാനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ആ രാജ്യത്തിന്റെ സഹായം കൂടാതെ തങ്ങള്‍ക്കു നില നില്‍ക്കാനാകുമോ എന്ന് നോക്കട്ടെ എന്ന് ഇന്നലെ പാക്കിസ്ഥാനും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമര്‍ശനം നാള്‍ക്കു നാള്‍ ഏറി വരികയാണ്. നേരത്തെ തന്നെ പാക്കിസ്ഥാന് അമേരിക്ക നല്‍കിയിരുന്ന എല്ലാ സഹായങ്ങളും റദ്ദ് ചെയ്തിരുന്നു. 15 വര്‍ഷമായി കോടിക്കണക്കിനു അമേരിക്കന്‍ ഡോളര്‍ സഹായം പറ്റിയിട്ടും തങ്ങളെ പാക്കിസ്ഥാന്‍ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തു എന്ന് ട്രംപ് വിമര്‍ശിക്കുകയുണ്ടായി.  മുംബൈ ഭീകരാക്രമണക്കെസിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സയീദ്‌ നെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം എന്നും ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെനും അമേരിക്ക നേരത്തെ നിലപാട് വ്യക്തമാക്കിയതുമാണ്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാന്‍ പിടികൂടിയ കുല്ഭൂഷന്‍ യാദവിനെ പാക്കിസ്ഥാന്‍ സൈനിക കോടതി വധ ശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും ഇത് നടപ്പാക്കുന്നതില്‍ രാജ്യാന്തര കോടതി വിലക്കേര്‍പ്പെടുത്തി. അതിനിടെ കുല്ഭൂഷനെ റാഞ്ചിയെടുത്ത് പാക് ചര സംഘടനക്കു കൈമാറിയതാണ് എന്ന വെളിപ്പെടുത്തലുകളുമായി നിരവധി ബലൂച് നേതാക്കള്‍ രംഗത്തെത്തി. താനാണ് ഇറാനിലെ ചാബഹാര്‍ തുറമുഖത് നിന്ന് ഐഎസഐ ക്കായി യാദവിനെ തട്ടിയെടുത്തത് എന്ന് അറിയിച്ചു ബലൂചിലെ  മുല്ല ഒമര്‍ ഇറാനി സ്വയം രംഗത്ത് വന്നു. ഇതെല്ലാം അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യന്‍ വാദത്തിനു ബലമെകുംപോഴും പാക്കിസ്ഥാന്‍ ഇപ്പോഴും തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. പാക്കിസ്ഥാനിലെത്തി യാദവിനെ കണ്ട അമ്മയ്ക്കും ഭാര്യക്കും നേരിടേണ്ടി വന്ന അപമാനങ്ങളും ആഗോള തലത്തില്‍ പാകിസ്താന്റെ വിലയിടിച്ചു.

Top