മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം: ഉത്തരവ് മരവിപ്പിച്ചു

മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ ഇടപെട്ടലിനെ തുടർന്നാണു നടപടി. ഇതുസംബന്ധിച്ച നിർദേശം മന്ത്രി ജില്ലാ കളക്ടർക്കു കൈമാറി.

മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ഒഴിപ്പിക്കൽ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണൽ തഹസിൽദാർ ഷൈജു ജേക്കബിനെ ഒരാഴ്ച മുന്പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർഡിഒ ഓഫീസിലെ ഹെഡ് ക്ലർക്ക്, സർവേയർ എന്നിവരെയും സ്ഥലം മാറ്റിയിരുന്നു. കൈയേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെഡ് ക്ലർക്ക് ജി. ബാലചന്ദ്രപിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരുന്നത്.

Top