യു.പി. ഒന്നാംഘട്ട പോളിങ് 59.61 ശതമാനം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളിലായിരുന്നു ഒന്നാംഘട്ട വിധിയെഴുത്ത്. 59.61 പോളിങ് ശതമാനം രേഖപ്പെടുത്തിയ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 623 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

കര്‍ഷകര്‍ക്ക് പ്രാമുഖ്യമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ ഭരണ കക്ഷിയായ ബി.ജെ.പി. കടുത്ത മത്സരം നേരിടുമെന്നാണ് വിലയിരുത്തല്‍. സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക് ദളും ചേര്‍ന്ന സഖ്യമാണ് അവര്‍ക്ക് ഏറ്റവും വെല്ലുവിളി. 2017ലെ തെരഞ്ഞെടുപ്പില്‍ 53 സീറ്റുകളിലും ജയിച്ച് ബി.ജെ.പി. കരുത്ത് കാണിച്ചു. ബി.എസ്.പി. രണ്ടും ആര്‍.എല്‍.ഡി. ഒരു സീറ്റിലും ജയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top