ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വം തുടര്‍ച്ചയായി അവഗണിച്ചതോടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ട്.കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ എതിര്‍പ്പ് മറികടന്നാണ് വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുണ്‍ ഗാന്ധിയെത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പോലും വരുണിന് അവസരം നല്‍കിയില്ല.
കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് സോണിയയും വരുണും തമ്മില്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചചെയ്തു. ഏറ്റവും ഒടുവില്‍ 10 ജന്‍പഥില്‍ വച്ച് മാര്‍ച്ച് 25 നും കൂടിക്കാഴ്ച നടന്നതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും കോണ്‍ഗ്രസിലേക്ക് വരുണെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലും.
2015 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതല്‍ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.കേന്ദ്രമന്ത്രിയായ മനേക ഗാന്ധിയും വരുണ്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതിനെ എതിര്‍ക്കുകയാണ്. 1983 ലാണ് മനേക ഗാന്ധി കോണ്‍ഗ്രസ് വിട്ട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. പിന്നീട് അവര്‍ ജനതാദളിലും അതിന് ശേഷം ബിജെപി പാളയത്തിലും എത്തുകയായിരുന്നു.