പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തി…ബിജെപിയിലെ കടുത്ത അവഗണനയിൽ മനം മടുത്ത് വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്

ന്യുഡൽഹി:ബിജെപി എംപിയും കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് എത്തുന്നതായി റിപ്പോർട്ട് . കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയ വരുൺ ഗാന്ധി കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി വരുണ്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.ഹണി ട്രാപ്പില്‍ കുടുങ്ങിയ ശേഷം ബിജെപിയില്‍ നിന്ന് ഏറെ നാളായി അകറ്റി നിര്‍ത്തപ്പെട്ടതിനെ തുടര്‍ന്നാണ് വരുണ്‍ കോണ്‍ഗ്രസില്‍ ചേരൊനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്ന വരുണ്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതോടെ ബിജെപി നേതൃത്വം ഇദ്ദേഹത്തെ പാര്‍ട്ടി വേദികളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. ഹണി ട്രാപ്പ് സംഭവത്തിന് ശേഷം അമ്മ മനേക ഗാന്ധിക്കും പാര്‍ട്ടിയില്‍ അപ്രഖ്യാപിത അയിത്തമാണ് നില നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് വരുണ്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് വരുണ്‍ പ്രിയങ്ക ഗാന്ധിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയതായി വിവരമുണ്ട്. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പരാജയത്തോടെ പാര്‍ട്ടിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്ന തിരിച്ചറിവും വരുണിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.

ഹണി ട്രാപ്പിന് ശേഷം വരുണ്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താതിരുന്നതും കോണ്‍ഗ്രസ് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്. ഒരു കാലത്ത് വിവാദങ്ങള്‍ കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വരുണ്‍ ഹണി ട്രാപ്പിന് ശേഷം പൂര്‍ണമായി നിശബ്ദനായി മാറിയിരുന്നു. വിവാദത്തില്‍പ്പെട്ടപ്പോള്‍ ബിജെപി വരുണിന്റെ കൂടെ നില്‍ക്കാതെ തള്ളിപ്പറയുകയായിരുന്നു.varun-gandhi-naked-picture ഇതോടെ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ വിവാദം സൃഷ്ടിച്ചിരുന്ന വരുണ്‍ വിവാദങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. വരുണ്‍ വിവാദത്തില്‍പ്പെട്ടത് അമ്മ മനേക ഗാന്ധിക്കും തിരിച്ചടിയായി മാറി. അതുവരെ കേന്ദ്രമന്ത്രിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മനേകയും അപ്രത്യക്ഷയായി മാറി. തന്നോടും മകനോടും പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പ്രതിഷേധമുള്ള മനേകയും വരുണിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് മൗനാനുമതി നല്‍കിയതായാണ് സൂചന.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മികച്ച നേതൃനിര ഇല്ലാത്ത നിലവിലെ സാഹചര്യവും വരുണിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. വരുണിന്റെ അര്‍ധസഹോദരങ്ങളായ രാഹുല്‍ ഗാന്ധിയോടും പ്രിയങ്കയോടുമുള്ള കുടുംബപരമായ അടുപ്പവും കോണ്‍ഗ്രസ് പ്രവേശനം എളുപ്പമാക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വരുണ്‍ ജനവിധി തേടുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് വരുണ്‍ ലോക്‌സഭയിലെത്തിയത്.

ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ വരുണ്‍ ഗാന്ധി; പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസില്‍ ചേരാന്‍; നെഹ്‌റു കുടുംബം ഒന്നിക്കുന്നു വരുണ്‍ഗാന്ധി ബിജെപി വിടുന്നെന്ന് അഭ്യൂഹം; കോണ്‍ഗ്രസിലേയ്‌ക്കെന്ന് സൂചന വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്ക്; അമ്മയെ ധിക്കരിച്ച് പോവുന്നത് തുടർച്ചയായ അവഗണനയെ തുടർന്ന് വരുണ്‍ ഗാന്ധിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് ..ലൈംഗിക തൊഴിലാളിക്ക് ഒപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ..സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ..ഹണി ട്രാപ്പിൽ കുടുങ്ങിയ വരുൺ ഗാന്ധി വിദേശ വനിതകള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും ഒപ്പം വരുണ്‍ ഗാന്ധി.‘ഹണി ട്രാപ്പില്‍’വരുണ്‍ ഗാന്ധിയെ കുടുക്കി ? പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം
Latest
Widgets Magazine