ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂലിലേക്ക് ? മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകും

ന്യുഡൽഹി: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിൽ ചേരുന്നു.കോൺഗ്രസിൽ എത്തുമെന്ന് വാർത്ത ഉണ്ടായിരുന്നു എങ്കിലും നെഹ്‌റു കുടുംബം അടുപ്പിച്ചില്ല എന്നാണു സൂചന .രാഹുൽ പ്രിയങ്ക ഗാന്ധി എന്നിവർക്ക് താല്പര്യം ഉണ്ടായിരുന്നു എങ്കിലും സോണിയ ഗാന്ധി പച്ചക്കൊടി കാട്ടിയിരുന്നില്ല എന്നാണു റിപ്പോർട്ടുകൾ . അടുത്തിടെ ബിജെപിയുടെ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുന്ന പ്രവണത സ്വീകരിച്ച് വരുന്നതിനിടെയാണ് വരുണ്‍ തൃണമൂലിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്. സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണ്‍ ഗാന്ധി ടിഎംസിയില്‍ ചേര്‍ന്നേക്കുമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അടുത്തയാഴ്ചത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായകവും, അത്ഭുതാവഹവുമായ സംഭവം ഉണ്ടാവുമെന്നാണ് മുതിര്‍ന്ന് നേതാക്കള്‍ നല്‍കുന്ന സൂചന.അതേസമയം, വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ചില സൂചനകള്‍ നല്‍കുയാണ് തൃണമൂല്‍ നേതാക്കള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന എന്നാല്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ വഴിയില്ലാത്ത നേതാക്കള്‍ തൃണമൂലുമായി ബന്ധപ്പെടുന്നു. നരേന്ദ്ര മോദിയെ പ്രതിരോധിക്കാന്‍ മമതയ്ക്കും തൃണമൂലിനും കഴിയുമെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങളെന്നും മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടുന്നു. അടുത്തിടെസ ബിജെപി ദേശീയ പ്രവര്‍ത്തക നിര്‍വാഹത സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയും അമ്മ മേനക ഗാന്ധിയെയും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപിയുടെ പല നിലപാടുകളെയും വരുണ്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുന്ന സാഹചര്യവും ഉണ്ടായി. ലംഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ ഉള്‍പ്പെടെ കര്‍ഷകരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

Top