വാഹനങ്ങള്‍ കരാറിലെടുത്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: വ്യാജ ലോജിസ്റ്റിക് കമ്പനിയുടെ പേരില്‍ വാഹനങ്ങള്‍ കരാറിലെടുത്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ പെരുവമ്പ് വെള്ളീശരം ചെറുവട്ടത്ത് വീട്ടില്‍ കാര്‍ത്തികാ(27)ണ് അറസ്റ്റിലായത്.

എറണാകുളം കാക്കനാട് തേവയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ ശലെന്‍ 48ലാണ് ഉയാള്‍ താമസിച്ചിരുന്നത്. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുണ്ടത്തുമലയില്‍ ഉഷ അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റിലായത്. ഇവരുടെ മകന്‍ അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് 26,000 രൂപ മാസ വാടകയ്ക്ക് കരാര്‍ ഉറപ്പിച്ച് നവംബറില്‍ കാര്‍ത്തിക് എടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണിലൂടെ ബന്ധപ്പെട്ട ശേഷം ചെങ്ങന്നൂരിലെത്തി വാഹനം കൊണ്ടു പോകുകയായിരുന്നു. അഡ്വാന്‍സായ 30,000 രൂപ ഉടന്‍ കൈമാറുമെന്നും വാടകത്തുക ഉടമയുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍, മൂന്നു മാസം കഴിഞ്ഞിട്ടും അഡ്വാന്‍സും മാസവാടകയും നല്‍കിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാന തട്ടിപ്പുകളില്‍ കൊല്ലം കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ഇയാളെ റിമാന്‍ഡ് ചെയ്‌തെന്ന് മനസിലായി.

തുടര്‍ന്നാണ് ഉഷ പരാതി നല്‍കിയത്. പോലീസ് കൊല്ലം ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങന്നൂരിലെത്തിച്ച് തെളിവെടുത്തു. തൃശൂര്‍ തൃപ്പയാറില്‍ നിന്ന് ബുധനാഴ്ച്ച രാത്രി വാഹനം കണ്ടെത്തി. രണ്ടു ലക്ഷം രൂപയ്ക്ക് ഇത് പണയപ്പെടുത്തുകയായിരുന്നു.

Top