സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍.മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു സനാളിനെതിരെ പരാതി നല്‍കിയത്. കുറച്ച് കാലങ്ങളായി ഇയാള്‍ മഞ്ജുവിനെതിരേ മോശമായ പ്രചരണങ്ങള്‍ നടത്തുകയാണ്. മഞ്ജു വാര്യരുടെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍, ഐടി ആക്‌ട് വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാറശാലയിലെ വീട്ടില്‍നിന്ന് പൊലീസ് സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത് . അതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനല്‍കുമാര്‍ ശശിധരന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ജു വാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച സമൂഹമാധ്യമത്തിലെ പോസ്റ്റുകള്‍ നേരത്തെ തന്നെ വിവാദമായിരുന്നു.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വച്ച് നോക്കുമ്ബോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മഞ്ജുവാര്യരെ ഞാന്‍ പരിചയപ്പെടുന്നത് കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും മഞ്ജു വാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും , എന്നൊക്കെ സനൽ പങ്കുവെച്ചത്.
ഇതിനെതിരെ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി മഞ്ജു വാര്യര്‍ നൽകിയ പരാതിയിൻ മേലാണ് കേസ് . സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി.