സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരിയുമായ വൃദ്ധയെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു; അഭയം നല്‍കി മലായളി കുടുംബം

7മുംബൈ: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടേി പടപൊരുതിയ എഴുത്തുകാരിയെ മക്കള്‍ ഉപേക്ഷിച്ചു. തെരുവിലായ വയോധികയെ സംരക്ഷിച്ച് മലയാളി കുടുംബം. ബന്ധുക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ കമലാ ബെന്‍ ത്രിവേദി എന്ന 88കാരിക്കാണ് മലയാളി പൊതുപ്രവര്‍ത്തകന്‍ അഭയവും നല്‍കി. മുംബൈ മിറര്‍ പത്രമാണ് കമലാ ബെന്നിന്റെ ദയനീയത പുറത്തു കൊണ്ടുവന്നത്. പ്രായാധിക്യവും ജീവിത പ്രതിസന്ധികളും തളര്‍ത്തുമ്പോഴും കമലാ ബെന്‍ ഇപ്പോള്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

മലാഡില്‍ താമസക്കാരനായ മലയാളി പ്രകാശ് നായര്‍ എന്ന പൊതുപ്രവര്‍ത്തകനാണ് കമലയ്ക്ക് അഭയം നല്‍കിയത്. ബന്ധുക്കളും വീട്ടുകാരും ഉപേക്ഷിച്ച വയോധികയ്ക്ക് താങ്ങും തണലുമാവുകയാണ് ഈ മലയാളി. ഭര്‍ത്താവും മകനും മരിച്ചതോടെയാണ് ആരുമില്ലാത്ത അവസ്ഥയില്‍ ബെന്‍ ആയത്. മരുമകള്‍ എല്ലാ അര്‍ത്ഥത്തിലും അമ്മയെ ഒഴിവാക്കി. എന്നാല്‍ താനാരേയും തെരുവിലാക്കിയിട്ടില്ലെന്നാണ് മരുമകളുടെ നിലപാട്. ഏതായാലും തന്റെ സ്വത്ത് തട്ടിയെടുത്ത ശേഷം തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് മകന്റെ ഭാര്യയ്‌ക്കെതിരെ നിയമനടപടി സ്വീകരകിക്കാനൊരുങ്ങുകയാണ് കമല ബെന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1940കളില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സജീവമായിരുന്ന കമലാ ബെന്‍ സ്വാതന്ത്ര്യത്തിന് ശേഷം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു പുസ്തകം ഉള്‍പ്പെടെ ഗുജറാത്തി ഭാഷയില്‍ പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് കമലാ ബെന്‍. ഗുജറാത്തി, ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, സിന്ധി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട് കമല ബെന്നിന്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി മുംബൈയിലായിരുന്നു ഇവരുടെ താമസം. ഫിലിം സ്റ്റുഡിയോ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ബി.എന്‍ ത്രിവേദി 1997ല്‍ മരണമടഞ്ഞതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.

ഭരത് ത്രിവേദി എന്നൊരു മകനുണ്ട്. ഇയാള്‍ ഭാര്യയ്‌ക്കൊപ്പം ബഹറിനിലാണ് താമസം. 2006ല്‍ ഭരത് മുംബൈയില്‍ തിരിച്ചെത്തി. പുതിയ ഫ്‌ളാറ്റ് വാങ്ങണമെന്ന് ഭരത് ആഗ്രഹം പ്രകടിപ്പിച്ചു. മകന്റെ ആഗ്രഹത്തിന് കമല ബെന്‍ എതിരു നിന്നില്ല. തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യവും പഴയ ഫ്‌ളാറ്റ് വിറ്റുകിട്ടിയ പണവും മകന് നല്‍കി. രജിസ്‌ട്രേഷന്റെ നൂലാമാലകള്‍ ഒഴിവാക്കുന്നതിന് തന്റെ പേരില്‍ ഫ്‌ളാറ്റ് വാങ്ങണമെന്ന മകന്റെ ആവശ്യവും കമല ബെന്‍ അംഗീകരിച്ചു. തുടര്‍ന്ന് ബഹറിനിലേക്ക് മടങ്ങിപ്പോയ മകന്‍ തന്നോട് ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിന് ശേഷം പൊടുന്നനെ രോഗിയായ മകനും കുടുംബവും നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ നിന്നിറങ്ങാന്‍ മകന്റെ ഭാര്യ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗുജറാത്തിലെ ഒരു അഗതി മന്ദിരത്തില്‍ ഇവര്‍ അഭയം തേടി. മാസങ്ങള്‍ക്ക് ശേഷം മകന്‍ മരിച്ചതോടെ മകന്റെ ഭാര്യ ഫ്‌ളാറ്റ് വിറ്റ് പൂണെയിലേക്ക് പോയി. അതിനിടെ കയ്യിലെ പണം തീര്‍ന്നതോടെ കമല ബെന്നിനെ മുംബൈയിലേക്ക് തിരിച്ചയച്ചു. ഇതിനിടെ പ്രകാശ് നായര്‍ കമലയ്ക്ക് അഭയം നല്‍കി. കമലാ ബെന്നിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ പ്രകാശ് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. മൂന്ന് ദിവസം അവിടെ പാര്‍പ്പിച്ച ശേഷം സമീപത്തെ ഒരു വയോധിക മന്ദിരത്തിലേക്ക് മാറ്റി. ഇപ്പോള്‍ അവിടെയാണ് കമല ബെന്‍ താമസിക്കുന്നത്. ഇതിന്റെ ചിലവു മുഴുവന്‍ വഹിക്കുന്നത് പ്രകാശാണ്.

പൂണെയില്‍ താമസിക്കുന്ന മകന്റെ ഭാര്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രകാശ് പറഞ്ഞു. അതേസമയം താന്‍ അമ്മയെ ഒഴിവാക്കിയതല്ലെന്ന് പൂണെയില്‍ താമസിക്കുന്ന മകന്റെ ഭാര്യ മുംബൈ മിററിനോട് പ്രതികരിച്ചു. താന്‍ പൂണെയിലാണ് ജോലി ചെയ്യുന്നത് അതിനാല്‍ മുംബൈയില്‍ നില്‍ക്കാനാകില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം വയോധിക സദനത്തില്‍ പോയതാണെന്നും ഇവര്‍ പറയുന്നു

Top