ഹനുമാന്‍ മന്ത്രം ചൊല്ലി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിയുടെ പുതിയ തന്ത്രം !

ഭോപാല്‍: തിരഞ്ഞെടുപ്പില്‍ എങ്ങിനെയെങ്കിലും കരപറ്റാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ അടവും പ്രയോഗിക്കും. എന്നാല്‍ മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. ഭോപാല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളില്‍ പ്രവര്‍ത്തകരോട് ഹനുമാന്‍ ചാലിസ എന്ന പ്രാര്‍ഥന ഉരുവിടാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി. രാജസ്ഥാനിലെ പട്ടികവര്‍ഗ സംവരണ മണ്ഡലമായ രത്‌ലാം മണ്ഡലത്തിലെ 2000ത്തോളം ബൂത്തുകളിലാണ് പ്രവര്‍ത്തകരോട് പ്രാര്‍ഥന നടത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.

തെരഞ്ഞെടുപ്പ് ഒരു മഹായുദ്ധംപോലെയാണെന്നും ഇതില്‍ ഹനുമാന്റെ പേര് യുദ്ധക്കളത്തില്‍ പോകുംമുമ്പ് ഉച്ചരിച്ചാല്‍ പരാജയപ്പെടില്‌ളെന്നും അതിനാലാണ് പ്രാര്‍ഥന ഉരുവിടാന്‍ ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് മെംബര്‍ ദൗലത് ബവേശ്വര്‍ പറഞ്ഞു. ഇത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യവും സമ്പര്‍ക്കവും വര്‍ധിപ്പിക്കുമെന്നും അത് വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്തുവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാപം കേസ് പോലുള്ള സംഭവങ്ങളില്‍പെട്ട് മോദിതരംഗം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇത്തരം രീതികളുമായി ബി.ജെ.പി രംഗത്തുവരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മണ്ഡലത്തില്‍ ആര്‍.എസ്.എസ് ഹിന്ദുത്വ ധ്രുവീകരണം നടത്തുകയാണെന്നും ഇതിനായി 2500 മുഴുസമയ പ്രവര്‍ത്തകരെ നിയോഗിച്ചതായും സി.പി.എം ആരോപിച്ചു. ദിലീപ് സിങ് ബുഹാരിയയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Top