മുംബൈ: ഇന്ത്യയില്‍ നിന്നുള്ള കുട്ടിക്കടത്ത് സംഘം പാരീസിലേക്ക് കടത്തിയത് നൂറോളം കൗമാരക്കാരെയെന്ന് വിവരം. ചൊവ്വാഴ്ച അറസ്റ്റിലായ കുട്ടിക്കടത്ത് സംഘത്തിലെ അംഗങ്ങളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 14നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് സംഘം ഫ്രാന്‍സിലേക്ക് കടത്തിരുന്നത്. കുട്ടിക്കടത്തിന് കുട്ടികളുടെ മാതാപിതാക്കളുടെ പിന്തുണയുമുണ്ട്. മികച്ച വിദ്യാഭ്യാസവും ജീവിത നിലവാരവും വാഗ്ദാനം ചെയ്താണ് കുട്ടികളെ കടത്തുന്നത്. ഇതിനായി ഇവരുടെ മാതാപിതാക്കളില്‍ നിന്ന് വന്‍ തുകയും ഈടാക്കിയിരുന്നതായാണ് വിവരം. കുട്ടിക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലേക്ക് നീങ്ങുകയാണ്.
കടത്തിയത് നൂറിലധികം കുട്ടികളെ ഇന്ത്യയില്‍ നിന്ന് നൂറിലധികം കൗമാരക്കാരെയാണ് സംഘം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാരീസിലേക്ക് കടത്തിയത്. 14നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കടത്തുന്നത്. 18 വയസ് ആകുമ്പോള്‍ ഇവര്‍ക്ക് ഫ്രഞ്ച് പൗരത്തത്തിനായി അപേക്ഷിക്കാനാകും. പഞ്ചാബില്‍ നിന്നുള്ള കുട്ടികളെയാണ് കടത്തുന്നത്.
കുട്ടികളുടെ മാതാ പിതാക്കളുടെ അറിവോടെ തന്നെയാണ് അനധികൃതമായി കുട്ടികളെ കടത്തുന്നത്. മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും വാഗ്ദാനം ചെയ്താണ് കുട്ടികളെ കടത്തുന്നത്. ഇതിനായി ഇവര്‍ കുട്ടികളുടെ മാതാ പിതാക്കളില്‍ നിന്ന് വന്‍ തുകയും ഈടാക്കിയിരുന്നു. ബോളിവുഡില്‍ നിന്നുള്ളവരും കുട്ടികളെ കടത്തുന്നതില്‍ ബോളിവുഡില്‍ നിന്നുള്ളവര്‍ക്കും പങ്കുള്ളതായി തെളിഞ്ഞു. ബോളിവുഡ് ക്യാമറ മാന്‍ അരീഫ് ഫറൂഖി, അസിസ്റ്റന്റ് ക്യാമറ മാന്‍ രാജേഷ് പവാര്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് ഫാത്തേമ ഫരീദ് എന്നിവരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ കൂടാതെ സുനില്‍ നന്ദ്വാനി, നര്‍സെയ്യ മുഞ്ചാലി എന്നീ ഏജന്റുമാരും അറസ്റ്റിലായിട്ടുണ്ട്. ഏപ്രില്‍ 20ലെ കേസ് ഏപ്രില്‍ 20ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്‌ററ് ചെയ്തത്. വ്യാജ തിരിച്ചറിയല്‍ രേഖകളുമായി പാരീസിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് കുട്ടികലെ പിടികൂടിയപ്പോഴാണ് കുട്ടിക്കടത്ത് സംഘത്തിന്‍െര വിവരങ്ങള്‍ പുറത്തറിഞ്ഞത്. അറസ്റ്റിലായ സുനില്‍ നന്ദ്വാനി നേരത്തെ ആറ് കുട്ടികളെ കടത്തിയിരുന്നു.
കടത്തുന്ന കുട്ടികളെ അവിടത്തെ ഗുരുദ്വാരകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം ഏജന്റുമാര്‍ കുട്ടികളുടെ പാസ്‌പോര്‍ട്ടുകള്‍ നശിപ്പിച്ച് കഴിയുന്നു. കുട്ടിക്കടത്തിനായി പാരീസിലും ഏജന്റുമാര്‍ ഉണ്ട്. ഇവരുമായി ഇന്ത്യയിലുള്ളവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.