ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാന്‍ പാക് ഭീകരര്‍ തയ്യറായിരിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ദോവല്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിലാണ് ദോവല്‍ ഭീകരരുടെ പുതിയ പദ്ധതികള്‍ വെളിപ്പെടുത്തിയത്. ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നും ഭീകരരുടെ പദ്ധതി വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭാരതം നടത്തിയ മിന്നലാക്രമണത്തിനു ശേഷം, നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭീകരരുടെ ക്യാമ്പുകള്‍ക്ക് പാക്കിസ്ഥാന്‍ പട്ടാളം സംരക്ഷണം നല്‍കുന്നുണ്ട്. ഏതാണ്ട് പന്ത്രണ്ടിലധികം ഭീകര ക്യാമ്പുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദോവല്‍ യോഗത്തെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോവല്‍ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇക്കാര്യങ്ങള്‍ വിശദ്ധീകരിച്ചത്.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭീകരരുടെ ലോഞ്ച് പാഡുകള്‍ക്ക് പാക് സൈന്യം സംരക്ഷണം നല്‍കുന്നുണ്ട്. പന്ത്രണ്ടിലധികം ലോഞ്ച് പാഡുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോവല്‍ യോഗത്തെ അറിയിച്ചു.ഇതില്‍ ഏഴ് ലോഞ്ച് പാഡുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. 38 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ഉറിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെന്നോണമായിരുന്നു ഇന്ത്യന്‍ ആക്രമണം.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/