
സിക്കിമിലെ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും 14 മരണം. 102 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് സിക്കിമിലെ ലാച്ചന്‍ താഴ്വരയിലെ ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായത്. ദുരന്ത ബാധിത പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു.സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നദിയിലെ ജലനിരപ്പ് ക്രമാതീതമായി കുതിച്ചുയര്‍ന്നിരുന്ന സാഹചര്യത്തില്‍ ആണ് മിന്നല്‍ പ്രളയം ഉണ്ടായത്. സിക്കിം സര്‍ക്കാര്‍ ഈ പ്രളയത്തെ ‘ദുരന്തമായി’ പ്രഖ്യാപിച്ചു. സമീപത്തുളള ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ഇതോടെ ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു.