21കാരി15 കാരൻ ആണ്‍കുട്ടിയെ പലതവണ പീഡിപ്പിപ്പിച്ചു!!രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ട 15കാരനെയും കൊണ്ട് ആശുപത്രിയിലെത്തിയ മാതാപിതാക്കള്‍ വിവരമറിഞ്ഞ് ഞെട്ടി !

കുമളി :പതിനഞ്ചുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് 21 കാരി യുവതിക്കെതിരെ കേസ്.മൂന്നാര്‍ പോലീസ് ആണ്‌ ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിനിയായിയായ ഇരുപത്തൊന്നുകാരിയാണ് ലക്ഷ്മി സ്വദേശിയും ബന്ധുവും കൂടിയായ പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചത്. തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ അച്ഛനമ്മമാരോട് കുട്ടി വിവരം പറഞ്ഞു.

ഇരുവരും ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി ഡോക്ടറോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ കോഴിക്കോട് ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ച 36കാരി പിടിയിലായിരുന്നു.ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തല്‍. പുറത്തുവന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മില്‍ വലിയ പ്രശ്‌നമുണ്ടാവുകയും ചെയ്തിരുന്നു.

Top