മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം: പുരോഹിതനായ വിതുര സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം. സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി.

സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ്  23 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തേക്കുപാറ ജുമാ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി അടുപ്പത്തിലായി. തുടർന്ന്,  യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സർപ്പദോഷമാണെന്ന് തെറ്റിദ്ധരിപ്പിച്ചു.

തുടർന്ന് തന്റെ കയ്യിൽ ദോഷം മാറുന്നതിനുള്ള പരിഹാര കർമം ഉള്ളതായി അയാൾ കുടുംബത്ത വിശ്വസിപ്പിച്ചു.

പരിഹാര കർമങ്ങൾക്കായി താൻ താമസിക്കുന്ന സ്ഥലത്തേക്ക് പെൺകുട്ടിയെ എത്തിക്കണമെന്ന് മാതാപിതാക്കളോട് ഇമാം നിർദേശിച്ചു.

എന്നാൽ, മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തി പെൺകുട്ടിയെ മാത്രം അയാൾ മുറിയിൽ പ്രവേശിപ്പിച്ചു. എന്നിട്ട് പെൺകുട്ടിക്ക് നേരെ അയാൾ ലൈംഗീക അതിക്രമങ്ങൾ നടത്താൻ ശ്രമിച്ചത്.

ഒളിവിൽ പോയ സജീറിനെ നെടുമങ്ങാട് ഭാഗത്ത് നിന്ന്  ഇന്ന് പുലർച്ചെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പെൺകുട്ടി ഉടൻ തന്നെ മുറിയിൽ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.

Top