ചന്ദനമോഷണക്കേസ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; കടന്നുകളഞ്ഞത് തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള തെളിവെടുപ്പിനിടെ

മറയൂര്‍:  ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പ്രതി ഓടി രക്ഷപ്പെട്ടു. മറയൂര്‍ മിഷ്യന്‍വയല്‍ ജയകുമാറാണ് തെളിവെടുപ്പിനിടെ കടന്നു കളഞ്ഞത്.

പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മറയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചൊവാഴ്ച്ച വൈകുന്നേരം രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് മിഷ്യന്‍ വയല്‍ ഭാഗത്തുള്ള ക്ഷേത്രത്തിന് സമീപത്ത് വച്ച് ജയകുമാറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ചന്ദനവുമായി പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊണ്ടിമുതല്‍ കണ്ടെത്താന്‍ പ്രതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചാനല്‍മേട് ഭാഗത്തുള്ള വീട്ടിലെത്തിയപ്പോള്‍ പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ വീടിന്റെ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ ഇയാള്‍ നട്ടുവളര്‍ത്തിയ ആറ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി.

മറയൂരിലെ എക്സൈസ് സംഘത്തെ വിളിച്ചുവരുത്തി മൊഴിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെ തുപ്പണമെന്ന് പറഞ്ഞ് പുറത്തേക്ക് നീങ്ങിയ പ്രതി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്തത് കാന്തല്ലൂരിലെ വനപാലക സംഘമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു പ്രതി കൈവിലങ്ങ് വച്ചിട്ടില്ലായിരുന്നു. പ്രതിയുടെ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടില്ല. ജയകുമാറിന്റെ വീടിന്റെ കുറച്ചകലെ ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്നാണ് അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത് നിലവില്‍ വിദേശത്ത് ജോലിചെയ്യുന്ന ഗീതയുടെ വീട്ടുവളപ്പില്‍ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിയാലെ പ്രതിയെ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ നാരായണന്‍ പറഞ്ഞു.

Top