വാട്സ്ആപ്പ് വഴി ഇടപാടുകൾ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇയാൾ ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നൽകുന്ന പോളി ടെക്നിക് വിദ്യാർത്ഥി എം.ഡി.എം.എയുമായി പിടിയിൽ

തൊടുപുഴ: കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവെ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് (21) തൊടുപുഴ  പിടിയിലായത്.

വാട്സ്ആപ്പ് വഴിയാണ് ഇയാളുടെ ഇടപാടുകൾ. ആവശ്യാനുസരണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇയാൾ ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നൽകും. പ്രതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പോലീസ് പരിശോധന നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ തൊടുപുഴ പാപ്പൂട്ടി ഹാളിന് സമീപത്ത് നിന്നാണ് പ്രതിയെ എം.ഡി.എം.എയുമായി പിടികൂടിയത്.  ഒരു മാസം മുമ്പ് എക്സൈസും അമലിനെ ലഹരിയുമായി പിടികൂടിയിരുന്നു.

Top