പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന സംഘടനകളുടെ നേതാക്കൾ സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ നിർദ്ദേശം

കൊച്ചി: അനാവശ്യ സമരങ്ങളും അക്രമ സംഭവങ്ങളും തടയാന്‍ നിയമം ശക്തമാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി പോലീസ് സ്‌റ്റേഷനുകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം.

പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന സംഘടനകളുടെ നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനകം പോലീസ് സ്‌റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ അവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ്   നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സിനിമ തിയേറ്ററുകള്‍, ആര്‍ട്ട് ഗാലറികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയ്ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങളും 5 വര്‍ഷം കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുള്ള ഡി.ജി.പി. അനില്‍കാന്തിന്റെ പ്രത്യേക സര്‍ക്കുലര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചു.

തെളിവായി മൊഴികളും, പത്ര മാധ്യമങ്ങള്‍, ദൃശ്യ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദൃശ്യങ്ങളും, സ്വകാര്യ വ്യക്തികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. പ്രതികള്‍ക്ക് നാശനഷ്ടത്തിനു തുല്യമായ കോടതിയില്‍ കെട്ടിവയ്ക്കുകയോ, ഈട് നല്‍കുകയോ ചെയ്താല്‍ മാത്രമേ ജാമ്യം ലഭിക്കൂ.

Top