വ്യാജചാരായം പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു

കോട്ടയം: വ്യാജചാരായം പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കോടതി വിട്ടയച്ചു.

നെടുംകുന്നം പ്രദേശത്തു വ്യാജ വാറ്റ് നടത്തിയ വിവരം അറിഞ്ഞ് പിടികൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കാടൻ ബാബു (ബാബു ചാക്കോ) എന്നയാളെയാണ്   വെറുതെ വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2004 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. നെടുംകുന്നം പ്രദേശത്ത് വ്യാജ വാറ്റ് നടക്കുന്ന വിവരമറിഞ്ഞ് എത്തിയ എക്സൈസ് ഗാർഡ് ബിജുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും  എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. ചാക്കോയെ സംഭവ സ്ഥലത്ത് നിന്നും ബാബുവിനെ പിന്നീടും പിടികൂടി.

പ്രതികളിൽ നിന്ന് കന്നാസിൽ ഏഴ് ലിറ്റർ ചാരായവും കോട, കുപ്പി, ഗ്ലാസ്, കുത്താൻ ഉപയോഗിച്ച് കത്തിയും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

കോടതിയിൽ നിന്നും കേസ് ഫയൽ ഹൈക്കോടതി ഇടപെടൽ മൂലം റീ ക്രിയേറ്റ് ചെയ്തതാണ്. പ്രതികൾക്ക് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി, അജീഷ് പി. നായർ എന്നിവർ ഹാജരായി.

Top