മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്; 23 മരണം, ഇനിയും മരണ നിരക്ക് ഉയർന്നേക്കും

വാഷിങ്ടണ്‍: യു.എസിലെ മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരെ കാണാതായി.

160 കിലോമീറ്ററിലധികം ഭാഗത്ത് കാറ്റ് നാശം വിതച്ചതായും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ചുഴലിക്കാറ്റിനു മുമ്പേ നിരവധി വട്ടം മുന്നറിയിപ്പു നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച രാവിലെ മിസിസിപ്പിയിലെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ വലിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചുഴലിക്കാറ്റ് ചിത്രീകരിച്ച വീഡിയോഗ്രാഫറും കൊടുങ്കാറ്റ് ചേസറുമായ ആരോണ്‍ റിഗ്‌സ്ബി ഒരു അഭിമുഖത്തില്‍ പറഞ്ഞു:

ഇത് ഒരു ”ചെറിയ കോണില്‍” നിന്ന് ”വലിയ വെഡ്ജ്” ആയി വികസിക്കുന്നത് ഞാന്‍ കണ്ടു. റോളിങ് ഫോര്‍ക്കില്‍ ചുഴലിക്കാറ്റ് വീശിയതിനു പിന്നാലെ വീടുതോറും കയറിയിറങ്ങി കുടുങ്ങിപ്പോയ ആളുകളെ രക്ഷിച്ചുവെന്നും റിഗ്‌സ്ബി പറഞ്ഞു. മിസിസിപ്പിയിലെ ഗ്രാമീണ മേഖലയെ കീറിമുറിച്ച ശക്തമായ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡെല്‍റ്റ നഗരമായ റോളിംഗ് ഫോര്‍ക്കിനെയാണ്. ബ്ലൂസ് ഗായകന്‍ മഡി വാട്ടേഴ്‌സിന്റെ ജന്മസ്ഥലമാണിവിടം. തുടര്‍ച്ചയായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കാരണം ഏറെക്കാലമായി ഇവിടുത്തുകാര്‍ ആശങ്കാകുലരാണ്. മിസിസിപ്പി, യാസൂ നദികള്‍ക്കടുത്തുള്ള ഷാര്‍ക്കി കൗണ്ടിയില്‍ ഏകദേശം 2,000 ആളുകള്‍ താമസിക്കുന്ന, കറുത്തവര്‍ഗക്കാര്‍ കൂടുതലുള്ള പട്ടണമാണ് റോളിങ് ഫോര്‍ക്ക്. ഇവിടുത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും ഫെഡറല്‍ ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. യാസൂവിലെ കായലുകളില്‍ വെള്ളം പൊങ്ങിയാല്‍ പട്ടണവാസികള്‍ കെടുതി നേരിടും. താല്‍ക്കാലിക പാര്‍പ്പിടങ്ങളിലാണ് പലരും കഴിയുന്നതെന്നതും ആശങ്ക പരത്തുന്നു.

70 െമെല്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ നഗരങ്ങളിലെ ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ െവെദ്യുതിയും തടസപ്പെട്ടു.

Top