കൈക്കൂലി കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍; റെയ്ഡിനിടെ മുങ്ങിയ പ്രതി  ഒളിവില്‍ 

തിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍. വിജിലന്‍സ് സ്‌പെഷ്യല്‍ ഡിവൈഎസ്പി പി. വേലായുധന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്. നാരായണനെ കൈക്കൂലി വാങ്ങിയതിന് അടുത്തിടെ വിജിലന്‍സ് പിടികൂടിയിരുന്നു. ഇയാളുമായി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഡിവൈഎസ്പിയുടെ മകന്റെ അക്കൗണ്ടിലേക്ക് നാരായണന്‍ പണം കൈമാറിയത് സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ്. നാരായണനില്‍നിന്ന് വേലായുധന്‍ നായര്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ വേലായുധന്‍ നായര്‍ ഒളിവിലാണ്.

Top