ഇടുക്കി കട്ടപ്പനയിൽ തൊഴിൽ ഉടമയുടെ ചെക്ക് ലീഫുകളും ആധാരങ്ങളും മോഷ്ടിച്ചു; കട്ടപ്പന സ്വദേശികളായ രണ്ടു പേർ പിടിയിൽ 

കട്ടപ്പന: തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ.

കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ (അൽഫോൻസാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോബി(30), ഇയാൾക്കൊപ്പമുണ്ടായിരുന്ന തൂക്കുപാലം മേലാട്ട് വീട്ടിൽ പ്രവീൺ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ജോബി ജോസഫിന്റെ കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. ഈ വസ്തുക്കൾ കൈവശം വച്ച് ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമം നടത്തിയത്.

തുടർന്ന് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ് ഐ മാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, സിനോജ് പി ജെ, ജോബിൻ ജോസ് സിവിൽ പൊലീസ് ഓഫിസർ അനീഷ് വി.കെ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് പിടിയിലായ പ്രവീണിന് മുൻപ് പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിലെ പ്രതിയാണ്.

Top