പുലിയുടെ ആക്രമണത്തിൽ അഞ്ചു  വയസുകാരന് പരിക്ക്

തൃശൂർ: വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് പരിക്ക്. തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയുടെ മകനെയാണ് പുലി ആക്രമിച്ചത്.

ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോകുകയായിരുന്നു. കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് ബിഫല്യയും ഭാര്യയും. ഇന്ന് രാവിലെ പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന് പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

 

Top