മരം വെട്ടാൻ തടസം നിന്നു; ആൾകൂട്ടം പെൺകുട്ടിയെ ചുട്ടുകൊന്നു

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ മരം വെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു.ലളിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജോധ്പൂരില്‍ നിന്നും 100കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ വേണ്ടി തന്റെ ഫാമിലെ മരം വെട്ടുന്നതിനെ യുവതി എതിര്‍ത്തിരുന്നു. ഇതില്‍ രോഷംപൂണ്ട ഒരുകൂട്ടമാളുകള്‍ യുവതിയെ ആക്രമിക്കുകയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ അവര്‍ മരിക്കുകയായിരുന്നു. യുവതിക്കുനേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഗ്രാമത്തിലെ സര്‍പഞ്ച് രണ്‍വീര്‍ സിങ്ങുമുണ്ടെന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 10 ആളുകളുടെ പേരാണ് എഫ്.ഐ.ആറിലുള്ളത്.
‘സര്‍പഞ്ചും മറ്റുള്ളവരും യുവതിക്കുനേരെ പെട്രോള്‍ ഒഴിച്ച് ജീവനോടെ തീയിടുകയായിരുന്നു. മൃതശരീരം മോര്‍ച്ചറിയിലാണ്. കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യും.’ പൊലീസ് ഓഫീസര്‍ സുരേഷ് ചൗധരിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top