ഒഡീഷ സ്വദശിനിയുടെ മൃതദഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍; ഇരുപതുകാരനുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

പീരുമേട്: ഒറീസ സ്വദേശിനിയുടെ കൊലപാതകത്തില്‍ ഇരുപതുകാരന്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ഒഡിഷ സ്വദേശിനി സബിത മാജിയുടെ അയല്‍വാസിയായ ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.

ബലാല്‍സംഗത്തിനിടെയാണ് സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു. അതുകൊണ്ടാണ് അയല്‍ക്കാരും യുവതിയുടെ ഭര്‍ത്താവും അടക്കം മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ സമീപവാസികളെ കന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്കാനത്തെ കള്ളിമലയിലെ കാപ്പിത്തോട്ടത്തില്‍ ഒഡിഷ സ്വദേശിനിയായ സബിത മാജിയുടെ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും.

കാപ്പിത്തോട്ടത്തില്‍ ജോലിക്കു പോയ ഭര്‍ത്താവ് കുന്ദന്‍ മാജി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സബിതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുന്ദനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവും സമീപത്തെ ലയങ്ങളില്‍ താമസിക്കുന്നവരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് കുന്ദന്‍ മാജിയും സബിതയും ജോലി തേടി പീരുമേട്ടിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സബിതമാജിയും ഭര്‍ത്താവ് കുന്ദന്മാജിയും കുട്ടിക്കാനത്തെ കള്ളുവേലി എസ്റ്റേറ്റിലെ തൊഴിലാളികളാണ്.

ഞായറാഴ്ച രാവിലെ സബിതയെയും കുഞ്ഞിനെയും അടുത്ത വീട്ടിലാക്കി കുന്ദന്‍ മാജി ജോലിക്കു പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് കുന്ദനും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചു. സാധാരണ ഞായറാഴ്ചകളില്‍ ആള്‍ താമസമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വിറക് ശേഖരിക്കുന്ന പതിവ് സബിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഭര്‍ത്താവും ബന്ധുക്കളും ഇവിടെ തിരച്ചില്‍ നടത്തിയത്. കാട്ടില്‍ വിവസ്ത്രയായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടില്‍ ആരും കാണാത്തയിടത്താണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വെട്ടേറ്റ പാടുകളുണ്ട്. സബിത ശേഖരിച്ചതെന്നു കരുതുന്ന വിറകുകള്‍ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി കിടപ്പുണ്ടായിരുന്നു. ഇതിനു സമീപത്തായി രക്തം തളം കെട്ടിക്കിടപ്പുണ്ട്. ഇവിടെ നിന്നും 100 മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ട് പോയാണ് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചത്. കോട്ടയത്തു നിന്ന് ഫൊറന്‍സിക് വിദഗ്ധരും ഇടുക്കിയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത് സ്ഥലത്തെത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പൊലീസ് നായ സബിതയും കുടുംബവും താമസിച്ചിരുന്ന ലയത്തിലെ മുറിയുടെ തൊട്ടടുത്ത മുറിയിലാണെത്തി നിന്നത്. അതിനാലാണു തോട്ടത്തില്‍ താമസിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പുറത്തു നിന്നും ആരും ഇവിടേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്.

Top