നഗ്നഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍; രക്ഷിതാക്കള്‍ അവഗണിച്ചതിനെതുടര്‍ന്ന് 21കാരി ജീവനൊടുക്കി

selam-lady

ചെന്നൈ: ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍, അത് ജീവനു തന്നെ ഭീഷണിയായി മാറുകയാണ്. മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ ഫേസ്ബുക്കില് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 21കാരി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. സേലം സ്വദേശി വിനുപ്രിയ(21)യാണ് ആത്മഹത്യ ചെയ്തത്.

ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിനുപ്രിയയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയുടെ ഫോട്ടോകള്‍ വ്യാജമായി തയ്യാറാക്കി മറ്റൊരാള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് താന്‍ അത്തരത്തിലുള്ള ഫോട്ടോകളൊന്നും അയച്ചുകൊടുത്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും പോലും വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് ജീവിച്ചിരിക്കുന്നുവെന്ന് യുവതി കുറിപ്പില്‍ ചോദിക്കുന്നുണ്ട്. കെമിസ്ട്രി ബിരുദധാരിയാണ് വിനുപ്രിയ.

അതേസമയം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ദിവസങ്ങളായിട്ടും നടപടിയെടുക്കാന്‍ തയായറായിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. നഗ്‌നഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 23-നാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. നഗ്‌നഫോട്ടോകള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top